എം.ശിവശങ്കറിനെ എൻഐഎ ഉടൻ ചോദ്യം ചെയ്തേക്കും; നടപടികൾ പൂർത്തിയാക്കിയതായി സൂചന

Jaihind News Bureau
Monday, July 20, 2020

 

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിനെ എൻഐഎ ഉടൻ ചോദ്യം ചെയ്യും. നടപടികൾ പൂർത്തിയാക്കിയതായി സൂചന . സ്വർണ്ണക്കടത്ത് സംഘത്തിന് ഫ്ലാറ്റ് വാടകയ്ക്ക് എടുത്ത് നൽകിയത് ശിവശങ്കർ ആണെന്നിരിക്കെ കള്ളക്കടത്തിലും ശിവശങ്കറിന് പങ്കുണ്ടോ എന്നാണ് എൻഐഎയും കസ്റ്റംസും അന്വേഷിക്കുന്നത് .

സംഘം യുഎഇ കോൺസുലേറ്റ് വാഹനം അടക്കം സ്വർണകളളക്കടത്തിന് മറയായി ഉപയോഗിച്ചുവെന്നും റിപ്പോർട്ട്. തിരുവനന്തപുരത്ത് അഞ്ച് മാസത്തിനിടെ രണ്ടു കെട്ടിടങ്ങൾ വാടകയ്ക്ക് എടുത്തത് സ്വർണ്ണക്കടത്തിന് വേണ്ടിയെന്നും തെളിഞ്ഞു. സ്വര്‍ണക്കടത്തിന്‍റെ കാര്യങ്ങള്‍ ശിവശങ്കറിന് അറിയാമെന്ന് എന്‍ഐഎയോട് കേസിലെ ഒന്നാം പ്രതി സരിത് വെളിപ്പെടുത്തിയിരുന്നു. വ്യക്തിപരമായ പ്രശ്‌നങ്ങളില്‍ പോലും ശിവശങ്കര്‍ ഇടപെട്ടിരുന്നു. സ്വപ്‌ന സുരേഷിന്‍റെ ഔദ്യോഗിക വാഹനത്തില്‍ സ്വര്‍ണം കടത്തി. നയതന്ത്ര ബാഗ് അയയ്ക്കാന്‍ ഫൈസല്‍ ഫരീദിനെ ചുമതലപ്പെടുത്തിയത് യുഎഇ അറ്റാഷെയാണെന്നും സരിത്ത് മൊഴി നല്‍കി.