കമ്മ്യൂണിസ്റ്റ് കള്ളവോട്ടിനെ ന്യായീകരിച്ച് ദീപ നിശാന്ത്; വലിച്ചുകീറി സോഷ്യല്‍മീഡിയ; കപടബുദ്ധിജീവികളുടെ ന്യായീകരണങ്ങളിലും സി.പി.എം രക്ഷപ്പെടില്ല

Jaihind Webdesk
Sunday, April 28, 2019

കണ്ണൂര്‍ ജില്ലയിലെ വിവിധിയിടങ്ങലില്‍ വ്യാപകമായി സി.പി.എമ്മിന്റെ നേതൃത്വത്തില്‍ തെളിവുസഹിതം പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഇതുസംബന്ധിച്ച് രാഷ്ട്രീയമായും നിയമപരമായുമുള്ള പോരാട്ടത്തിലാണ് കോണ്‍ഗ്രസ് പാര്‍ട്ടി. കഴിഞ്ഞ ദിവസം കണ്ണൂര്‍ പിലാത്തറ എ.യു.പി സ്‌കൂളില്‍ നടന്ന കള്ളവോട്ടിന്റെ വീഡിയോ ദൃശ്യങ്ങള്‍ അടക്കമാണ് കോണ്‍ഗ്രസ് രംഗത്തുവന്നത്. ഇതോടെ ഉത്തരംമുട്ടിയ സി.പി.എം ഓപണ്‍ വോട്ടാണ് നടന്നതെന്ന ന്യായീകരണത്തിന് ശ്രമിച്ചെങ്കിലും അതൊക്കെയും പൊളിഞ്ഞിരിക്കുകയാണ്. ഇതോടെ ഉത്തരം മുട്ടിയ ഇടത് ക്യാമ്പിനെ ആരും ന്യായീകരിക്കാന്‍ വരാതെയിരുന്നിട്ടും. കവിത മോഷണത്തിലൂടെ കുപ്രസിദ്ധിയിലെത്തിച്ചേര്‍ന്ന ദീപനിശാന്ത് ഇപ്പോള്‍ ന്യായീകരിക്കാനുള്ള ഒരു വിഫല ശ്രമം നടത്തിയിരിക്കുകയാണ്. എന്നാല്‍ അതിനെയും സോഷ്യല്‍മീഡിയയില്‍ നിശിതമായ വിമര്‍ശനങ്ങളും ഉത്തരങ്ങളുമാണ് ദീപക്ക് നേരിടേണ്ടി വന്നത്.

ഇപ്പോള്‍ കാസര്‍ഗോഡും കണ്ണൂരിലും നടന്ന കള്ളവോട്ടിനെ ന്യായീകരിച്ച് മനുഷ്യാവകാശത്തെക്കുറിച്ച് പറഞ്ഞാണ് വിഷയത്തില്‍ ദീപയുടെ ന്യായീകരണം. ദീപ ഫേസ്ബുക്കില്‍ പറഞ്ഞതിങ്ങനെ-
രണ്ട് സ്ത്രീകള്‍ക്കെതിരെ അങ്ങേയറ്റം ഗുരുതരമായ ആരോപണം ഉന്നയിക്കുക. മുഖ്യധാരാമാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും അവരുടെ ചിത്രം പ്രചരിപ്പിച്ചും പേരും നാടും പ്രചരിപ്പിച്ചും അങ്ങേയറ്റം അവഹേളിക്കുക. സംഭവത്തിന്റെ നിജസ്ഥിതി ബോധ്യമാകുമ്പോള്‍ അപമാനത്തിന് നേതൃത്വം നല്‍കിയവര്‍ ‘മൗനവാത്മീകത്തില്‍ ധ്യാന ലീലരായിരിക്കുക!’

അവര്‍ കള്ളവോട്ടല്ല ചെയ്തതെന്ന് ബോധ്യമായിട്ടും അവരെ അവഹേളിച്ചവര്‍ പാലിക്കുന്ന മൗനത്തിന്റെ സാംഗത്യമെന്താണ്? ഓപ്പണ്‍ വോട്ടിനെക്കുറിച്ച് എന്താണ് ചാനലില്‍ ചര്‍ച്ചയില്ലാത്തത്? ആ സ്ത്രീകള്‍ നേരിട്ട അപമാനത്തിന് ആരു സമാധാനം പറയും? എന്താണ് ഗുരുതരമായ ഈ ആരോപണമുന്നയിച്ച മാധ്യമങ്ങളും വ്യക്തികളും ഇക്കാര്യത്തില്‍ ഖേദം രേഖപ്പെടുത്താത്തത്? മുഖ്യമന്ത്രി പറഞ്ഞോണ്ടാന്ന് തോന്നുന്നു. കള്ളവോട്ടല്ല നടന്നതെന്ന് ബോധ്യമായിട്ടും ശരിക്കും ചിലരങ്ങ് ‘ മാറി നിക്കാണ് ‘!

കള്ളവോട്ടല്ല ഓപ്പണ്‍വോട്ടാണ് നടന്നതെന്നും സത്യം അറിഞ്ഞിട്ടും മാപ്പുപറയാത്തതെന്താണെന്നുമാണ് ദീപ ചോദിച്ചത്. ഇതാണ് സോഷ്യല്‍മീഡിയ പൊളിച്ചടുക്കിയത്. ഒരു കമന്റ് ഇങ്ങനെ- അതിന് അവര്‍ കള്ളവോട്ട് ചെയ്തിട്ടില്ല എന്ന് ഇതുവരെ തെളിഞ്ഞില്ലല്ലോ ടീച്ചറേ.. മുഖ്യന്‍ പറഞ്ഞാലുടന്‍ വിശ്വസിക്കാന്‍ ഇത് വെള്ളരിക്കാപ്പട്ടണമല്ല.. ഒരു പാര്‍ട്ടിയെ വിശ്വസിക്കുകയും അതില്‍ പ്രവര്‍ത്തിക്കുകയും അതിനെ അംഗീകരിക്കുകയും ചെയ്യുന്നത് നന്ന്.. എന്നാല്‍ ആ പാര്‍ട്ടി ചെയ്യുന്ന തെറ്റ് എല്ലാം ശരിയായി വരുത്തിത്തീര്‍ക്കാനുള്ള ശ്രമം ഭയങ്കര ബോറാ.. അതും ദീപടീച്ചറെ പോലെ ഒരാള്‍.. കഷ്ടം അല്ലാതെന്ത് പറയാന്‍..