
മലപ്പുറം: കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ വിദ്യാര്‍ത്ഥി നിതിന്‍ രാജിന് നീതി വേണമെന്ന് ഉന്നയിച്ചുകൊണ്ട് കലാലയങ്ങളെ വിഴുങ്ങുന്ന ജാതി കോമരങ്ങള്‍ക്കും റാഗിങ് അവസാനിപ്പിക്കണമെന്ന് ഉന്നയിച്ചു കൊണ്ട് കെ.എസ്.യു മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച ആസാദി മാര്‍ച്ച് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയര്‍ ഉദ്ഘാടനം ചെയ്തു.
കലാലയങ്ങളെ വിഴുങ്ങുന്ന ജാതികോമരങ്ങള്ക്കെതിരെയും ക്യാമ്പസ്സില്‍ റാഗിങ് അവസാനിപ്പിക്കണമെന്ന് അവശ്യപ്പെട്ട് കൊണ്ട് മലപ്പുറം കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ച് കെ.എസ്.യു ജില്ല പ്രസിഡന്റ് അഡ്വ ഇ.കെ അന്‍ഷിദ് അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് വക്താവ് അഡ്വ വി.ആര് അനൂബ് മുഖ്യ പ്രഭാഷണം നടത്തി.കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രെട്ടറി ഷംലിക് കുരിക്കള്‍ എന്നിവര്‍ സംസാരിച്ചു. കെ.എസ്.യു ജില്ല വൈസ് പ്രസിഡന്റ് റാഷിദ് പുതുപൊന്നാനി, ഷമീര്‍ കാസിം, നിയാസ് കോഡൂര്‍, ശരത്ത് മേനോക്കി, ജില്ല പഞ്ചായത്ത് അംഗം ജില്ല സെക്രട്ടറി ആരതി പ്രദീപ്, ജിജേജ് പുള്ളിക്കത്തോടി എന്നിവര്‍ക്ക് പരിക്ക് പറ്റി.