
തിരുവനന്തപുരം: കേരളത്തിന്റെ ആരോഗ്യരംഗത്തെ സമഗ്രമായി നവീകരിക്കുക എന്ന ലക്ഷ്യത്തോടെ യുഡിഎഫ് തങ്ങളുടെ പുതിയ ആരോഗ്യ കര്‍മ്മ പദ്ധതിയായ ‘വിഷന്‍ ഡോക്യുമെന്റ്’ പുറത്തിറക്കി. ‘ഫസ്റ്റ് ഹെല്‍ത്ത്’ (ആദ്യം ആരോഗ്യം) എന്ന സുപ്രധാനമായ നയമാണ് ഈ പദ്ധതിയിലൂടെ മുന്നണി മുന്നോട്ട് വെക്കുന്നത്. പണമില്ലാത്തതിന്റെ പേരില്‍ സംസ്ഥാനത്ത് ഒരാള്‍ക്കും ചികിത്സ നിഷേധിക്കപ്പെടില്ലെന്ന് ഉറപ്പുവരുത്തുന്നതിനൊപ്പം, സര്‍ക്കാര്‍ സൗജന്യമായി നല്‍കേണ്ട എല്ലാ സേവനങ്ങളും ജനങ്ങളിലേക്ക് തടസ്സമില്ലാതെ എത്തിക്കുമെന്നും യുഡിഎഫ് വാഗ്ദാനം ചെയ്യുന്നു.
സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ സംരക്ഷണത്തിന് പ്രത്യേക ഊന്നല്‍ നല്‍കിക്കൊണ്ട് ‘ഷീ ഹോസ്പിറ്റലുകള്‍’ (She Hospitals) സ്ഥാപിക്കുമെന്നതാണ് പദ്ധതിയിലെ ഏറ്റവും ആകര്‍ഷകമായ പ്രഖ്യാപനം. കൂടാതെ, എല്ലാ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പൂര്‍ണ്ണസമയ ചികിത്സാ സൗകര്യങ്ങള്‍ ഉറപ്പാക്കും. അത്യാഹിത ഘട്ടങ്ങളില്‍ രോഗികള്‍ക്ക് വേഗത്തില്‍ ആശുപത്രിയില്‍ എത്താനായി ഓരോ പഞ്ചായത്തിലും ആംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്തുമെന്നും, സെക്കന്‍ഡറി തലത്തിലുള്ള ആശുപത്രികളില്‍ അടിയന്തര ജീവന് രക്ഷാ സംവിധാനങ്ങള്‍ സജ്ജമാക്കുമെന്നും വിഷന്‍
സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്കായി പ്രത്യേക ചികിത്സാ പദ്ധതികളും യുഡിഎഫ് വിഭാവനം ചെയ്യുന്നു. ആദിവാസി മേഖലകളില്‍ ട്രൈബല്‍ ഹെല്‍ത്ത് ക്ലസ്റ്ററുകളും, തീരദേശത്ത് കോസ്റ്റല്‍ കെയര്‍ യൂണിറ്റുകളും ആരംഭിക്കും. വയോജനങ്ങള്‍ക്ക് ചികിത്സയില്‍ പ്രത്യേക പരിഗണന നല്‍കുന്നതിനൊപ്പം സംസ്ഥാനത്ത് വില്‍ക്കപ്പെടുന്ന മരുന്നുകളുടെ ഗുണനിലവാരം കര്‍ശനമായി പരിശോധിക്കാന്‍ സംവിധാനമുണ്ടാക്കും. സര്‍ക്കാര്‍ ആശുപത്രികളിലെ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികള്‍ യഥാസമയം പൂര്‍ത്തിയാക്കാന്‍ ഒരു പ്രത്യേക സര്‍ക്കാര്‍ ഏജന്‍സിയെ ചുമതലപ്പെടുത്തുമെന്ന
നിലവിലുള്ള ഇന്‍ഷുറന്‍സ് സംവിധാനങ്ങളിലെ പോരായ്മകള്‍ പരിഹരിക്കാന്‍ അവ പൂര്‍ണ്ണമായും ഉടച്ചുവാര്‍ക്കുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഇ-ഹെല്‍ത്ത് സംവിധാനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ‘പേഷ്യന്റ് നാവിഗേഷന്‍’ സാങ്കേതികവിദ്യ നടപ്പിലാക്കും. നിലവില്‍ ഫലപ്രദമല്ലാത്ത ‘വണ്‍ ഹെല്‍ത്ത്’ പ്ലാറ്റ്ഫോമിനെ കൂടുതല്‍ കരുത്തുറ്റതാക്കുമെന്നും വിഷന്‍ ഡോക്യുമെന്റിലൂടെ യുഡിഎഫ് ഉറപ്പുനല്‍കുന്നു.