സിപിഎം-യുവമോര്‍ച്ച സംഘര്‍ഷത്തില്‍ പരുക്കേറ്റ യുവമോര്‍ച്ച പ്രവർത്തകന്‍ മരിച്ചു

Jaihind Webdesk
Friday, March 11, 2022

പാലക്കാട് : സിപിഎം-യുവമോര്‍ച്ച സംഘര്‍ഷത്തില്‍ പരുക്കേറ്റ യുവമോര്‍ച്ച തരൂര്‍ പഞ്ചായത്ത് സെക്രട്ടറി അരുണ്‍കുമാര്‍ മരിച്ചു. ശിവരാത്രി ആഘോഷത്തോടനുബന്ധിച്ച് മാര്‍ച്ച് രണ്ടിനായിരുന്നു സംഘർഷം.
സിപിഎം പ്രവര്‍ത്തകരാണ് കൊലപ്പെടുത്തിയതെന്ന് ബിജെപി ആരോപിച്ചു.

സംഭവത്തില്‍ ഇതുവരെ 6 ഡിവൈഎഫ്‌ഐ – സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റിസലായി.