അനുപമ വിഷയത്തിൽ സർക്കാരിന്‍റെയും സിപിഎമ്മിന്‍റെയും മുഖം കൂടുതൽ വികൃതമായി : രമേശ് ചെന്നിത്തല

Jaihind Webdesk
Sunday, October 24, 2021

അനുപമ വിഷയത്തിൽ പൊലീസിനും ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കുമെതിരായ രേഖകൾ പുറത്ത് വന്നതോട് കൂടി സർക്കാരിന്‍റെയും സിപിഎമ്മിന്‍റെ യും മുഖം കൂടുതൽ വികൃതമായി മാറിയെന്നു രമേശ് ചെന്നിത്തല.
കേസ് അന്വേഷണത്തിൽ പോലീസിനു ഗുരുതര വീഴ്ച പറ്റി ചൈൽഡ് വെൽഫെയർ കമ്മിറ്റി ബോധപൂർവ്വം കാര്യങ്ങൾ മറച്ച് വെച്ചു ഇനിയെങ്കിലും സർക്കാർ കമ്മിറ്റി പിരിച്ച് വിട്ട് കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

നടപടി വൈകുന്നതിനു പിന്നിൽ ഉന്നത ഇടപെടലാണെന്നും ചെന്നിത്തല ആരോപിച്ചു