രോഗവ്യാപനം രൂക്ഷം ; മാസ്‌കും സാമൂഹിക അകലവും ഉറപ്പാക്കാന്‍ പൊലീസ് ; ലംഘിച്ചാല്‍ പിഴ

Jaihind Webdesk
Sunday, April 18, 2021

 

തിരുവനന്തപുരം:  കൊവിഡ് വ്യാപനം രൂക്ഷമാകുന്നപശ്ചാത്തലത്തില്‍ മാസ്‌കും സാമൂഹിക അകലവും ഉറപ്പാക്കാന്‍ പൊലീസ്. ലംഘിക്കുന്നവര്‍ക്കെതിരെ പിഴ ഈടാക്കല്‍ കര്‍ശനമാക്കും. സ്വകാര്യവാഹനകളില്‍ മാസ്‌ക് ധരിക്കാതെ യാത്ര ചെയ്താലും പിഴ ഈടാക്കും. എണ്‍പത് ലക്ഷത്തിലേറെ രൂപയാണ് ഇന്നലെ മാത്രം പൊലീസ് പിഴയിനത്തില്‍ ഈടാക്കിയത്.

നിയമലംഘനം കണ്ടാലുടന്‍ പിഴ ഈടാക്കും. മാസ്‌ക് കൃത്യമായി ധരിച്ചില്ലെങ്കിലും പിടിവീഴും. 24 മണിക്കൂറിനകം 500 രൂപ സ്റ്റേഷനിലടയ്ക്കണം. അടച്ചില്ലെങ്കില്‍ കേസ് കോടതിയിലേക്ക് കൈമാറും. കോടതിയിലെത്തിയാല്‍ പിഴ 3000 വരെ ഉയര്‍ന്നേക്കാം. ഒരു സ്റ്റേഷനില്‍ ഒരുദിവസം 500 മുതല്‍ 1000 വരെ നിയമലംഘനകേസുകള്‍ പിടിച്ചിരിക്കണമെന്ന കര്‍ശന നിര്‍ദ്ദേശമാണ് പ്രതിരോധചുമതലയുള്ള എഡിജിപി വിജയ് സാഖറെ നല്‍കിയിരിക്കുന്നത്.