സൂർമയുടെ ട്രെയിലർ പുറത്തിറങ്ങി

Jaihind News Bureau
Wednesday, June 13, 2018

ഇന്ത്യൻ ഹോക്കി താരം സന്ദീപ് സിംഗിന്റെ ജീവിത കഥ പ്രമേയമായി ഒരുങ്ങുന്ന സൂർമയുടെ ട്രെയിലർ പുറത്തിറങ്ങി. ഷാദ് അലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദിൽജിത്ത് ആണ് സന്ദീപ് സിംഗായി വേഷമിടുന്നത്. തപ്സിയാണ് ചിത്രത്തിലെ നായിക. ഗുൽസാറിന്റെ വരികൾക്ക് ശങ്കർ എഹാസാൻ ലോയ് സംഗീതം ഒരുക്കുന്നു. കഠിനാദ്ധ്വാനം ചെയ്താൽ അസാധ്യമായതായി ഒന്നും ഇല്ലെന്ന സന്ദേശമാണ് സിനിമയിലൂടെ പറയുന്നത്. 2006ൽ ട്രെയിനിൽ വെച്ച് അവിചാരിതമായി വെടിയേറ്റ സന്ദീപ് സിംഗ് 2008 ൽ ഹോക്കിയിലേക്ക് വൻ തിരിച്ചു വരവാണ് നടത്തിയത്. ഹിന്ദി, പഞ്ചാബി എന്നീ ഭാഷകളിൽ ഒരുങ്ങുന്ന ചിത്രം സോണി പിക്ചേഴ്സ് ആണ് നിർമിക്കുന്നത്.