ലോകകപ്പ് ഹോക്കി : സെമി കാണാതെ ഇന്ത്യ പുറത്തേയ്ക്ക്

Jaihind Webdesk
Friday, December 14, 2018

Hockey-World-cup

നെതർലൻഡ്‌സിനോട് തോറ്റ് ഇന്ത്യ ലോകകപ്പ് ഹോക്കിയുടെ സെമി കാണാതെ പുറത്തേക്ക്. ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു നെതർലൻഡ്‌സ് ഇന്ത്യയെ മടക്കിയത്. 1975നുശേഷം ആദ്യമായി സെമി സ്വപ്‌നംകണ്ട ഇന്ത്യ ഡച്ചിനെതിരെ ലീഡ് നേടിയശേഷമാണ് കീഴടങ്ങിയത്. അവസാന ക്വാർട്ടറിലായിരുന്നു ഡച്ചിന്റെ വിജയഗോൾ. സെമിയിൽ നെതർലൻഡ്‌സ് നിലവിലെ ചാമ്ബ്യൻമാരായ ഓസ്‌ട്രേലിയയെ നേരിടും. മറ്റൊരു സെമിയിൽ ഇംഗ്ലണ്ടും ബൽജിയവും ഏറ്റുമുട്ടും. ബൽജിയം ജർമനിയെ ഒന്നിനെതിരെ രണ്ടു ഗോളിന് കീഴടക്കിയാണ് സെമിയിൽ എത്തിയത്. സെമി മത്സരങ്ങൾ ശനിയാഴ്ച നടക്കും.