നല്ല വാക്കുകള്‍ നന്ദി; വ്യാജപ്രചാരണങ്ങളെ അതിജീവിച്ച് ഒടിയന്‍ മുന്നേറട്ടേ: വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മഞ്ജുവാര്യര്‍

Jaihind Webdesk
Tuesday, December 18, 2018

ബിഗ് ബജറ്റ് മോഹന്‍ലാല്‍ ചിത്രമാണ് ഒടിയനെതിരെ ഉയരുന്ന വ്യാജപ്രചാരണങ്ങള്‍ക്ക് മറുപടിയുമായി നടി മഞ്ജുവാര്യര്‍ രംഗത്ത്. വ്യാജപ്രചരണങ്ങള്‍ ഒടിയന്‍ മുന്നേറട്ടെയെന്നും അത് മലയാളത്തിന്റെ അഭിമാനമായി മാറട്ടേയെന്നുമാണ് മഞ്ജുവാര്യര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറിച്ചത്. സിനിമക്കെതിരെ വ്യാപകമായ പ്രചാരണങ്ങള്‍ സോഷ്യല്‍മീഡിയയിലും മറ്റും ഉയര്‍ന്നിരുന്നു. തനിക്കും സിനിമക്കും എതിരെയുള്ള ഇത്തരം ആക്രമണങ്ങള്‍ മഞ്ജുവാര്യരെ സംരക്ഷിച്ചതുകൊണ്ടാണെന്നും നടി മറുപടി പറയട്ടേയെന്നും സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ഒടിയനെക്കുറിച്ച് കേള്‍ക്കുന്ന നല്ല വാക്കുകള്‍ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി. ആദ്യ ദിവസങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒടിയന്‍ കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു എന്നറിയുന്നതില്‍ ഒരുപാട് സന്തോഷം. കാര്‍മേഘങ്ങള്‍ തേങ്കുറിശ്ശിയുടെ മുകളില്‍ നിന്ന് ഒഴിഞ്ഞു പോയിരിക്കുന്നു. പ്രഭ എന്ന കഥാപാത്രത്തെക്കുറിച്ചുള്ള വിലയിരുത്തലുകള്‍ പലയിടങ്ങളില്‍ നിന്നായി അറിഞ്ഞു. ഒരു പാട് പേര്‍ അഭിനന്ദിച്ചു. വിമര്‍ശനങ്ങളുമുണ്ട്. രണ്ടിനെയും ഒരു പോലെ സ്വീകരിക്കുന്നു. ഒടിയനെ കാണാന്‍ ദിവസം ചെല്ലുന്തോറും ആള്‍ത്തിരക്കേറുന്നു എന്നത് തന്നെയാണ് പ്രധാനം. ഈ നല്ല ചിത്രം വിജയിപ്പിച്ച എല്ലാവര്‍ക്കും നന്ദി. ഇനിയും ഒടിയന്‍ കാണാത്തവര്‍, കാണണം എന്ന് അഭ്യര്‍ഥിക്കുന്നു. വ്യാജ പ്രചരണങ്ങളെ അതിജീവിച്ച് ഒടിയന്‍ മുന്നേറട്ടെ! അത് മലയാളത്തിന്റെ അഭിമാനമായി മാറട്ടെ!

teevandi enkile ennodu para