സ്ത്രീകളെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ട DYFI നേതാവിനെതിരെ കേസ്

Jaihind News Bureau
Thursday, April 9, 2020

തൃശ്ശൂരിൽ സ്ത്രീകളെ അപമാനിച്ചു കൊണ്ട് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ട DYFI നേതാവിനെതിരെ കേസ്. യൂത്ത് കോൺഗ്രസ്‌ ജില്ല ജനറൽ സെക്രട്ടറി അനഘനന്ദയെയും കോൺഗ്രസ്‌ പ്രവർത്തക ഡെയ്സി ആന്‍റോയെയും ഫേസ്ബുക്കിൽ അധിക്ഷേപിച്ചതിനു എതിരെ നൽകിയ പരാതിയിൻമേൽ ആണ് എഫ്.ഐ.ആർ ഇട്ട് കേസ് രജിസ്റ്റർ ചെയ്തത്. ഡി വൈ എഫ് ഐ പ്രവർത്തകൻ ടി.കെ വിനയൻ ഉൾപ്പെടെ ഉള്ളവർക്ക് എതിരെ ആണ് ഒല്ലൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.