വ്യാപാരയുദ്ധത്തിന് വിനിയോഗിക്കുന്ന മൂല്യം

Jaihind News Bureau
Saturday, June 30, 2018

ഇത് മൂന്നാംലോക മഹായുദ്ധമല്ല. പക്ഷേ പ്രത്യാഘാതങ്ങള്‍ ഗുരുതരവും ലോകത്തെ മുഴുവന്‍ ബാധിക്കുന്നതുമായിരിക്കും. വ്യാപാരരംഗത്തെ ലോകത്തിലെ ഏറ്റവും വലിയ ടീമായ അമേരിക്ക നീചന്മാരായി മാറിക്കൊണ്ടിരിക്കുന്നു. ‘സ്റ്റേറ്റ് സംരംക്ഷണം’ എന്ന തുറമുഖത്തുനിന്ന് ദശാബ്ദങ്ങളോളം ദൂരേക്ക് പോയ ലോകവ്യാപാരമെന്ന കപ്പല്‍ ഡൊണാള്‍ഡ് ട്രംപിന്‍റെ നയവ്യതിയാനത്തില്‍ പാറക്കെട്ടില്‍ മുട്ടി തകരുന്നു.

ലോകവ്യാപാര ദൃഷ്ടിയില്‍ അമേരിക്കയാണ് പ്രധാനപ്പെട്ട സമ്പദ് വ്യവസ്ഥ. ലോക ചരക്ക് കയറ്റുമതിയില്‍ അമേരിക്കന്‍ വിഹിതം 9.12 ശതമാനവും ഇറക്കുമതിയില്‍ 13.99 ശതമാനവുമാണ്. കച്ചവടസേവനങ്ങളുടെ കയറ്റുമതിയിലും കയറ്റുമതിയിലും ഇറക്കുമതിയിലും അമേരിക്കയുടെ വിഹിതം 15.24 ശതമാനവും 10.27 ശതമാനവുമാണ്. ലോക ചരക്ക് സേവന വ്യാപാരത്തിന്‍റെ ഏകദേശം നാലിലൊന്ന് ഒറ്റ രാജ്യത്തിന്‍റേത് മാത്രമാണ്.

ട്രംപ് സ്ഥാനാര്‍ഥിയായിരുന്നപ്പോള്‍ തന്‍റെ ഉദ്ദേശലക്ഷ്യങ്ങള്‍ തെരഞ്ഞെടുപ്പ് വേളയില്‍‌തന്നെ വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് അമേരിക്കയുടെ ‘സ്റ്റേറ്റ് സംരക്ഷണനയം’ പൊടുന്നനെ ഉണ്ടായതാണെന്നോ അപ്രതീക്ഷിതമായിരുന്നുവെന്നെോ പറയാന്‍ കഴിയുകയില്ല.

പൊതുധാരണകള്‍ തകരുന്നു

അമേരിക്കയുടെ ഈ പുതിയ സ്റ്റേറ്റ് സംരക്ഷണം എന്നത് കച്ചവട സമ്പ്രദായത്തില്‍ മുമ്പ് ഉണ്ടായിരുന്നതാണ്. ചില ഉല്‍പന്നങ്ങള്‍ക്ക് അരയാണം നല്‍കുന്നത്, പ്രത്യേകിച്ച് ശക്തമായ പ്രാദേശിക താല്‍പര്യങ്ങളുള്ള ചില ചരക്കുകളെ പ്രോത്സാഹിപ്പിക്കുന്ന (സ്വദേശി ലോബികള്‍) തരം ‘സ്റ്റേറ്റ് സംരംക്ഷണം’ എന്നത് നല്ലതല്ലെന്നും തുറന്നതും സ്വതന്ത്രവുമായ വ്യാപാര സംവിധാനമുണ്ടാക്കുന്നതില്‍ നിന്നുള്ള വ്യതിചലനമാണെന്നും പൊതുവിചാരമുണ്ടായിരുന്നു.

അമേരിക്ക ചതിയന്മാരായി മാറി എന്നതിനര്‍ഥം അംഗീകരിക്കപ്പെട്ട ഒരു നിലപാടില്‍ നിന്ന് അവര്‍ മാറി എന്നുള്ളതാണ് വ്യാപാരയുദ്ധത്തിന്‍റെ നീക്കങ്ങള്‍ മനസിലാക്കുമ്പോള്‍ ‘സംരക്ഷണ നയം’ അടുത്തുതന്നെ മാനദണ്ഡമായി മാറുകയും ദശാബ്ദങ്ങളായി ചട്ടങ്ങളുടെ അടിസ്ഥാനത്തിലുണ്ടാക്കിയ വ്യാപാരക്രമം അപകടത്തിലാക്കുകയും ചെയ്തേക്കാം. അടുത്തകാലത്തുണ്ടായ തീരുവ നിരക്കുകള്‍ സൂചിപ്പിക്കുന്നത് അമേരിക്കന്‍ പ്രസിഡന്‍റ് അദ്ദേഹത്തിന്‍റെ ട്വിറ്റര്‍ സന്ദേശത്തില്‍ പറയും പ്രകാരം സത്യസന്ധമായിത്തന്നെ ആ വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കും എന്നുള്ളതാണ്.

സന്ദേശം: ”വ്യാപാരയുദ്ധങ്ങള്‍ നല്ലതാണ്. അനായാസം ജയിക്കാന്‍ കഴിയും”

ചൈന നടത്തുന്നതായി പറയപ്പെടുന്ന നോട്ടിന്‍റെ മൂല്യത്തട്ടിപ്പും ചില രാജ്യങ്ങളുടെ ഉയര്‍ന്ന തീരുവയും അദ്ദേഹത്തെ വല്ലാതെ ഉലച്ചിട്ടുണ്ട്. (ഉദാ: ഇറക്കുമതി ചെയ്യുന്ന ആഢംബര കാറുകള്‍ക്ക് ഇന്ത്യ ഉയര്‍ത്തിയ ഉയര്‍ന്ന തീരുവയും പാല്‍ ഉല്‍പന്നങ്ങള്‍ക്ക് കാനഡ ഏര്‍പ്പെടുത്തിയ അധിക തീരുവയും.)

ട്രംപിന്‍റെ വിശ്വാസത്തിന് വിപരീതമായി ചരിത്രവും അനുഭവങ്ങളും നമ്മെ പഠിപ്പിക്കുന്നത് വ്യാപരയുദ്ധം നല്ലതോ അനായാസം ജയിക്കാവുന്നതോ അല്ലെന്നുള്ളതാണ്. എല്ലാ രാജ്യങ്ങള്‍ക്കും ക്ഷതമേല്‍ക്കും. ലോകത്തിന് മൊത്തത്തില്‍ ക്ഷീണം ചെയ്യും.

ഇപ്പോഴത്തെ ഈ വ്യാപാരയുദ്ധത്തിന് കാരണം അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരത്തിലെ അസന്തുലിതാവസ്ഥ തുടര്‍ന്നുകൊണ്ടിരുന്നതാണ്. (ചൈനയുടെ നേട്ടം 2017ല്‍ 375 ബില്യണ്‍ യു.എസ് ഡോളര്‍). ഈ യുദ്ധം ഇപ്പോഴും പൂര്‍ണ തോതിലായിട്ടില്ല. എന്തായാലും മറ്റ് രാജ്യങ്ങളിലേക്കും പടര്‍ന്നുകൊണ്ടിരിക്കുന്നു. അമേരിക്കയും ചൈനയും യൂറോപ്പും അമേരിക്കയും പരസ്പരം ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇന്ത്യ കയറ്റുമതി ചെയ്യുന്ന സ്റ്റീലിന്‍റെയും അലുമിനിയത്തിന്‍റെയും തീരുവ കൂടി. ഇന്ത്യയുമായുള്ള വ്യാപാരത്തില്‍ 23 ബില്യണ്‍ യു.എസ് ഡോളര്‍ കമ്മി വന്നതുകൊണ്ടാണത്രേ ഇന്ത്യക്ക് മേലുള്ള ഈ നടപടി.

ഇന്ത്യയും യുദ്ധത്തില്‍ പങ്കാളിയാവുന്നു

എന്തായിരിക്കണം ഇന്ത്യയുടെ പ്രതികരണം? 2017 ഡിസംബറില്‍ ഇന്ത്യ ആദ്യവെടി പൊട്ടിച്ചു. ഏതാനും ഉല്‍പന്നങ്ങളുടെ തീരുവ വര്‍ധിപ്പിച്ചു. വരുമാനം കൂട്ടുവാന്‍ വേണ്ടിയായിരുന്നു ഈ നടപടി. 2017-18 ബജറ്റില്‍ വരുമാനം കൂട്ടാനായി കുറച്ച് കൂടി ഉല്‍പന്നങ്ങള്‍ക്ക് തീരുവ കൂട്ടി. ട്രംപിന്‍റെ പഴയകാല പ്രഖ്യാപനങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ 2017 ഡിസംബറിലേയും 2018 ഫെബ്രുവരിയിലേയും നീക്കങ്ങളുടെ തുടര്‍ച്ചയായാണ് അമേരിക്കയുടെ തീരുമാനമെന്ന് അനുമാനിക്കാവുന്നതാണ്.

ഇപ്പോള്‍ സാഹചര്യങ്ങള്‍ മാറിയിരിക്കുന്നു. നാമിപ്പോള്‍ ഒന്നിലധികം വ്യാപാരയുദ്ധങ്ങളുടെ നടുവിലാണ്. അമേരിക്കയില്‍ നിന്നുള്ള28 ഉല്‍പന്നങ്ങള്‍ക്കുമേല്‍ തീരുവ ചുമത്തി. അങ്ങനെ ഇന്ത്യ സ്വയം യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടു. ഇറക്കുമതിയുടെ അളവ് അതേനിലയിലാണെങ്കില്‍ 240 മില്യണ്‍ യു.എസ് ഡോളര്‍ അധികം ലഭിക്കണം. ഇന്ത് അപകടം പിടിച്ച കളിയാണ്. യുദ്ധാനന്തരകാലത്ത് വന്‍തോതില്‍‌ ഉല്‍പാദന വര്‍ധനവുണ്ടായതിന്‍റെ പ്രധാന കാരണം വര്‍ധിച്ചുവന്ന വ്യാപാരമായിരുന്നു. വികസിച്ചുകൊണ്ടിരുന്ന ഇന്ത്യയെപ്പോലുള്ള രാജ്യങ്ങള്‍ക്ക് ഉല്‍പാദനഹബ്ബുകളാകാനും വന്‍കിട സേവനദാതാക്കളാകാനും കഴിഞ്ഞു. വ്യാപാരത്തിലുണ്ടാകുന്ന മാന്ദ്യം വികസ്വര രാജ്യങ്ങളെ പ്രതികൂലമായി ബാധിക്കും.

ലോക വ്യാപാരത്തിന്‍റെ അളവ് കണക്കിലെടുക്കുമ്പോള്‍ ഇന്ത്യയുടെ കയറ്റുമതി വളരെ നിര്‍ണായകമാണ്. കഴിഞ്ഞ നാല് വര്‍ഷമായി ലോക വ്യാപാര വളര്‍ച്ചാനിരക്ക് തൃപ്തികരമായിരുന്നില്ല. ഇന്ത്യയുടെ ചരക്ക് കയറ്റുമതി പിന്നോട്ടുപോയി.

* ലോക വ്യാപാര സംഘടനയുടെ സ്റ്റാറ്റിസ്റ്റിക്കല്‍  റിവ്യൂവില്‍ നിന്ന്

നഷ്ടം ആര്‍ക്കൊക്കെ ?

വ്യാപാരയുദ്ധവും ‘സ്റ്റേറ്റ് സംരക്ഷണവും’ സാമ്പത്തികസ്ഥിതികളെ കൂടുതല്‍ ദുഷ്കരമാക്കും. കയറ്റുമതി വളര്‍ച്ച 25 ശതമാനം കണ്ട് വളര്‍ന്നില്ലെങ്കില്‍ ഒരു രാജ്യത്തിന്‍റെ സാമ്പത്തികവളര്‍ച്ച രണ്ടക്ക സംഖ്യയിലെത്തിയില്ല. ഇന്ത്യക്കാവശ്യമായത് ‘മേക്ക്  ഇന് ഇന്ത്യ’ വഴി നിര്‍മിച്ച് വളരുക എന്നത് ദിവാസ്വപ്നമാണ്. അതിന്‍റെ അര്‍ഥം കയറ്റുമതി വളര്‍ച്ച ശക്തമാക്കും എന്നതാകണമല്ലോ. എന്നാല്‍ ഈ എന്‍ജിന്‍ കഴിഞ്ഞ നാല് വര്‍ഷമായി ശുഷ്കമായ പ്രവര്‍ത്തനമാണ് കാഴ്ചവെച്ചിട്ടുള്ളത്.

തുറന്ന വ്യാപാരത്തിനുവേണ്ടി ആവശ്യപ്പെടേണ്ടത് ഇന്ത്യയുടെ താല്‍പര്യങ്ങള്‍ക്കനുസൃതമാണ്. ശരിയാണ്, ഇന്ത്യ അമേകിക്കയോ ചൈനയോ അല്ല. പക്ഷേ ഗൌരവത്തിലെടുക്കേണ്ട ഒരു ശക്തി തന്നെ. ലോകവ്യാപാരത്തില്‍ ഇന്ത്യയുടെ വിഹിതം, ലോക ചരക്ക് കയറ്റുമതിയുടെ 1.65 ശതമാനവും ഇറക്കുമതിയുള്ള ഇറക്കുമതിയുടെ  2.21 ശതമാനവുമാണ്. കച്ചവട സേവനങ്ങളില്‍ ഇന്ത്യയുടെ കയറ്റുമതി 3.35 ശതമാനവും ഇറക്കുമതി 2.83 ശതമാനവുമാണ്. ലോകവ്യാപാരത്തിന്‍റെ കടിഞ്ഞാണ്‍ പിടിക്കേണ്ടത് ഉത്തരവാദിത്വമുള്ള ഒരു രാജ്യ കൂട്ടായ്മയായിരിക്കണം. ഒരുപറ്റം രാഷ്ട്രങ്ങള്‍ ലോകവ്യാപാരത്തിന് തടസവും നിന്നേക്കാം.

എന്‍റെ ഉപദേശം:

ഇന്ത്യ പ്രതികാര നടപടികള്‍ ഒഴിവാക്കി അമേരിക്കയുമായി വിലപേശി ചുരുങ്ങിയ തീരുവ ഏര്‍പ്പെടുത്തി കച്ചവടം വര്‍ധിപ്പിക്കണമെന്നുള്ളതാണ്. കച്ചവടം കുറച്ച് തീരുവ കൂട്ടുന്നത് ഗുണകരമാവില്ല.