മുഖ്യമന്ത്രി കണ്ണൂര്‍ സെന്‍ട്രല്‍‌ ജയില്‍ സന്ദര്‍ശിച്ചു

Jaihind News Bureau
Sunday, July 1, 2018

>

കണ്ണൂർ  സെൻട്രൽ ജയിലിൽ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശനം നടത്തി.   വിവിധ ഉദ്ഘാടനങ്ങളും ശിലാസ്ഥാപന ചടങ്ങുകളും നടത്താനായാണ് പിണറായി വിജയൻ ജയിലിലെത്തിയത്.

മുഖ്യമന്ത്രിയായ ശേഷം ആദ്യമായാണ് പിണറായി വിജയൻ കണ്ണൂർ സെൻട്രൽ ജയിലിൽ എത്തുന്നത്. ഒരു കാലത്ത് തടവുപുളളിയായി സെൻട്രൽ ജയിലിൽ തടവിൽ  കിടന്ന ഓർമകളുമായാണ് അദ്ദേഹം  സെൻട്രൽ ജയിലിൽ എത്തിയത്.

വിവിധ ഉദ്ഘാടനങ്ങളും ശിലാസ്ഥാപന ചടങ്ങുകളും നടത്താനാണ് പിണറായി വിജയൻ ജയിലിലെത്തിയത്. സെൻട്രൽ ജയിലിൽ എത്തിയ അദ്ദേഹത്തെ ജയിൽ ഉദ്യോഗസ്ഥർ സ്വീകരിച്ചു. തടവ് പുള്ളികൾ ഉൾപ്പെടെ പങ്കെടുത്ത ചടങ്ങിൽ വെച്ചാണ് വിവിധ ഉദ്ഘാടനങ്ങൾ അദ്ദേഹം നിർവഹിച്ചത്. എന്നാൽ ഉദ്ഘാടന പ്രസംഗത്തിൽ ജയിലോർമകളെ കുറിച്ച് മനസുതുറക്കാൻ മുഖ്യമന്ത്രി തയാറായില്ല.

https://www.youtube.com/watch?v=b4cCmtTbX18

ജയിലുകളെ കുറിച്ച് കേരളീയ സമൂഹത്തിന്  ഒരു തിരുത്തും മുഖ്യമന്ത്രി നൽകി. ശിക്ഷിക്കപ്പെടുന്നവരുടെ മനുഷ്യത്വം ചോർത്താനുള്ള ഇടമല്ല ജയിലുകളെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിവിധ രാഷ്ട്രിയ കൊലക്കേസുകളിൽ ശിക്ഷിക്കപ്പെട്ട പി.കെ കുഞ്ഞനന്തൻ ഉൾപ്പടെയുള്ള  സി.പി.എം പ്രവർത്തകരും നേതാക്കളുമായ തടവുകാർ മുഖ്യമന്ത്രി പങ്കെടുത്ത ഉദ്ഘാടന  ചടങ്ങിന് സാക്ഷ്യം വഹിച്ചു. പി.കെ.കുഞ്ഞനന്തനെ പ്രത്യേകമായി അഭിവാദ്യം ചെയ്താണ് മുഖ്യമന്ത്രി ഉദ്ഘാട ചടങ്ങിന്റെ വേദിയിലേക്ക് കയറി പോയത്. പി.കെ.കുഞ്ഞനന്തൻ ഉൾപ്പടെയുള്ള തടവുകാർ നൽകിയ ആശംസയും സ്വീകരിച്ചാണ് പിണറായി വിജയൻ മടങ്ങിയത്.