പെരുമ്പാവൂരിൽ വാഹനാപകടം; കാറും ബസും കൂട്ടിയിടിച്ച് അഞ്ച് മരണം

Jaihind News Bureau
Thursday, July 19, 2018

പെരുമ്പാവൂരിൽ വാഹനാപകടത്തിൽ അഞ്ച് മരണം. കാറും ബസും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. ഇടുക്കി ഏലപ്പാറ സ്വദേശികളാണ് മരിച്ചത്. ആന്ധ്രയിൽ നിന്നുളള അയ്യപ്പഭക്തന്മാർ സഞ്ചരിച്ചിരുന്ന ബസുമായിട്ടാണ് കൂട്ടിയിടിച്ചത്. വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കാറിലുണ്ടായിരുന്ന ഏഴുപേരിൽ അഞ്ചുപേരും മരിച്ചു. പരിക്കേറ്റ രണ്ട് പേരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.