ടിപ്പർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് ചിറ്റാർ സ്വദേശി മരിച്ചു

Jaihind News Bureau
Monday, February 10, 2020

Accident

ചിറ്റാർ: ടിപ്പർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് ചിറ്റാർ സ്വദേശി മരിച്ചു. ചിറ്റാര്‍ മീന്‍കുഴി കോതയാട്ടുപാറ കിണറ്റുകരയിൽ കെ കെ രാജൻ (55) ആണ് മരിച്ചത്. തിങ്കഴാഴ്ച രാവിലെ 11 മണിയോടെ കുമ്പനാട് മുട്ടുമണ്ണിനു സമീപത്താണ് അപകടം സംഭവിച്ചത്. കുമ്പനാടുള്ള ബന്ധുവിന്‍റെ ശവസംസ്കാരത്തിനു പോകുമ്പോഴാണ് അപകടം ഉണ്ടായത് .