ദുരിതാശ്വാസ ക്യാമ്പുകളിലെ ആവലാതി അടുത്തറിഞ്ഞ് രമേശ് ചെന്നിത്തല

Jaihind News Bureau
Sunday, July 29, 2018

മഴക്കെടുതിയെ തുടർന്ന് ആലപ്പുഴ ജില്ലയിലെ ദുരിതാശ്വാസ ക്യാംപിൽ കഴിയുന്നവരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദർശിച്ചു. കൈനകരി, നെടുമുടി, ചമ്പക്കുളം,
പുളിങ്കുന്ന് തുടങ്ങിയ പ്രദേശങ്ങളിലെ ക്യാംപുകളാണ് പ്രതിപക്ഷ നേതാവ് സന്ദർശിച്ചത്.

അരിയും അവശ്യ സാധനങ്ങൾ പോലും ലഭിക്കുന്നില്ല എന്നതുൾപ്പെടെയുള്ള പരാതികളാണ് ക്യാംപിൽ കഴിയുന്നവർ രമേശ് ചെന്നിത്തലയുമായി പങ്കുവെച്ചത്. സർക്കാരിൽ നിന്ന് കാര്യമായ സഹായങ്ങൾ ലഭിക്കാത്ത സാഹചര്യത്തിൽ പ്രതിപക്ഷ നേതാവിന്റെ സന്ദർശനം അന്തേവാസികൾക്ക് ഏറെ ആശ്വാസം പകരുന്നതായി.