ചോർച്ചയും ബലക്ഷയവും ഉയര്‍ത്തുന്ന ആശങ്കയ്ക്കിടെ മുല്ലപ്പെരിയാര്‍ ഡാമിന്‍റെ ജലനിരപ്പ് ഉയര്‍ത്താന്‍ നീക്കം

Jaihind News Bureau
Thursday, June 21, 2018

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയായി ഉയർത്തുമെന്ന് തമിഴ്‌നാട്. അപകടാവസ്ഥയിലായ ബേബി ഡാമിന്‍റെ ബലക്കുറവ് തമിഴ്‌നാടിന് വെല്ലുവിളിയാകും. മുഖ്യമന്ത്രിയായിരുന്ന ജയലളിതയും ഇപ്പോഴത്തെ ഉപമുഖ്യമന്ത്രിയായ പനീർശെൽവവും ജലനിരപ് 152 അടിയിലേക്ക് ഉയർത്താൻ നടപടി സ്വീകരിക്കുമെന്ന് ആവർത്തിച്ചെങ്കിലും ബേബി ഡാമിന്‍റെ ചോർച്ചയും ബലക്ഷയവും കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്.