മുല്ലപ്പെരിയാറിലെ ജലനിരപ്പ് എട്ടാഴ്ചത്തേക്ക് കൂടി 142 അടിയ്ക്ക് താഴെ നിലനിർത്തണം

Jaihind Webdesk
Friday, September 7, 2018

മുല്ലപ്പെരിയാറിലെ ജലനിരപ്പ് എട്ടാഴ്ചത്തേക്ക് കൂടി 142 അടിയ്ക്ക് താഴെ നിലനിർത്താൻ സുപ്രീംകോടതി നിർദേശം. ജലനിരപ്പ് 142 അടിയിൽ താഴെ നിലനിർത്തണമെന്ന ഉപസമിതി ഉത്തരവ് സുപ്രീംകോടതി 8 ആഴ്ചത്തേക്ക് നീട്ടി. ജലനിരപ്പിന്‍റെ കാര്യത്തിൽ സമിതി തീരുമാനം എടുക്കും. കോടതിക്ക് ഉത്തരവിറക്കാൻ ആവില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. തമിഴ്‌നാടിന്റെ എതിർപ്പ് മറികടന്നാണ് കോടതി ഉത്തരവ് നീട്ടിയത്.