സിനദിൻ സിദാൻ വീണ്ടും റയൽ മാഡ്രിഡ് പരിശീലകൻ

Jaihind Webdesk
Tuesday, March 12, 2019

സിനദിൻ സിദാൻ വീണ്ടും റയൽ മാഡ്രിഡ് പരിശീലകൻ. സാന്‍റിയാഗോ സോളാരിയെ പുറത്താക്കിയ ശേഷമാണ് സിദാനെ പരിശീലകനായി നിയമിച്ചത്. ഈ സീസണിന്‍റെ തുടക്കത്തിലാണ് സിദാൻ റയൽ പരിശീലക സ്ഥാനം ഒഴിഞ്ഞത്. സീസണിൽ ടീമിന്‍റെ മോശം പ്രകടനത്തെ തുറന്നാണ് മുൻ ഫ്രഞ്ച് താരത്തെ പരിശീലകനായി തിരികെ കൊണ്ടുവരുന്നത്.

റയലിന് ഹാട്രിക് ചാമ്പ്യൻസ് ലീഗ് കിരീടം നേടിക്കൊടുത്തശേഷം കഴിഞ്ഞ മേയിലാണ് സിദാൻ രാജിവെക്കുന്നത്. പിന്നീട് ഒരു ക്ലബുമായും കരാറിൽ ഒപ്പിട്ടിരുന്നില്ല. ഇംഗ്ലീഷ് ക്ലബ് പരിശീലകനായി ചുമതലയേൽക്കുമെന്ന വാർത്തകൾക്കിടെയാണ് റയലിലേക്കുള്ള മടങ്ങിവരവ്. സിദാന്‍റെ കീഴിൽ തുടർച്ചയായി മൂന്നുതവണ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ റയൽ മാഡ്രിഡ് ഇത്തവണ പ്രീക്വാർട്ടറിൽ പുറത്തായിരുന്നു. മൂന്ന് വർഷത്തേക്കാണ് കരാർ.