കാമുകിയുടെ കഴുത്തറുത്ത് കൊന്ന ശേഷം ആത്മഹത്യക്ക് ശ്രമിച്ച യുവാവും മരിച്ചു

Jaihind News Bureau
Monday, January 6, 2020

കാരക്കോണത്ത് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയതിന് പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ച യുവാവും മരിച്ചു. കാരക്കോണം സ്വദേശിയായ അനുവാണ് മരിച്ചത്. അഷിതയെ വീട്ടില്‍കയറി കഴുത്തറത്ത് കൊന്നശേഷമായിരുന്നു അനു ആത്മഹത്യ ചെയ്‍തത്.

രാവിലെ അഷികയുടെ വീട്ടിൽ എത്തിയ അനു, കതക് അടച്ച ശേഷം അമ്മു എന്ന അഷിതയുടെ കഴുത്ത് അറുത്ത ശേഷം സ്വയം കഴുത്തറുക്കുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ ഇരുവരെയും കാരക്കോണം ആശുപത്രിയിലേക്കു കൊണ്ടു പോയെങ്കിലും അഷിത ആശുപത്രിയിലെത്തും മുൻപു തന്നെ മരിച്ചു. ഗുരുതരാവസ്ഥയിലായിരുന്ന അനുവിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

അഷിതയുടെ മൃതദേഹം കാരക്കോണം ആശുപത്രിയിലും അനുവിന്‍റേത് മെഡിക്കൽ കോളജിലും സൂക്ഷിച്ചിരിക്കുകയാണ്.