അമിത് ഷായുടെ കേരള സന്ദര്‍ശനത്തിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം; ജനുവരി 15ന് കരിപ്പൂർ എയർപ്പോർട്ട് വളഞ്ഞ് പ്രതിഷേധിക്കും

Jaihind News Bureau
Monday, January 6, 2020

പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിക്കാന്‍ കോഴിക്കോട് എത്തുന്ന കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദര്‍ശനത്തിനെതിരെ പ്രതിഷേധം കനക്കുന്നു. ജനുവരി 15ന് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ കരിപ്പൂർ എയർപ്പോർട്ട് പ്രവർത്തകർ വളഞ്ഞ് പ്രതിഷേധിക്കും. യൂത്ത് കോൺഗ്രസ് മലപ്പുറം പാർലമന്റ് മണ്ഡലം കമ്മിറ്റി മുൻ പ്രസിഡന്റ് റിയാസ് മുക്കോളിയുടെ നേതൃത്വത്തിലാണ് കരിപ്പൂർ എയർപ്പോർട്ട് വളയുന്നത്. ആയിരക്കണക്കിന് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധത്തിൽ പങ്കെടുക്കുമെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ അറിയിച്ചു.