‘വാളയാർക്കേസ് വീണ്ടും അട്ടിമറിക്കപ്പെടുന്നു, മൊഴിയില്‍ പറഞ്ഞ കാര്യങ്ങളല്ല രേഖപ്പെടുത്തിയത്’ ; ആരോപണവുമായി പെണ്‍കുട്ടികളുടെ അമ്മ

Jaihind News Bureau
Friday, October 23, 2020

 

പാലക്കാട് : വാളയാര്‍ പീഡനക്കേസ് വീണ്ടും അട്ടിമറിക്കപ്പെടുമെന്ന് പെണ്‍കുട്ടികളുടെ അമ്മ. മൊഴിയെടുക്കാന്‍ വന്നവര്‍ താന്‍ പറഞ്ഞ കാര്യങ്ങളല്ല രേഖപ്പെടുത്തിയതെന്നും അമ്മ ആരോപിക്കുന്നു. തുടരന്വേഷണ സാധ്യത ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ കഴിഞ്ഞ ദിവസമാണ് പാലക്കാട് വനിതാ സെല്ലിലെ രണ്ട് വനിതാ പൊലീസുകാര്‍ പെണ്‍കുട്ടികളുടെ അമ്മയുടെ മൊഴിയെടുത്തത്. ഇളയ കുട്ടിയുടെ മരണത്തില്‍ ദുരൂഹത പ്രകടിപ്പിച്ചെങ്കിലും അത് ഉള്‍ക്കൊള്ളാതെയാണ് തന്‍റെ വാക്കുകള്‍ എഴുതിയെടുത്തതെന്നും അമ്മ പറയുന്നു.