‘കര്‍ഷക മാര്‍ച്ചിനെത്തുന്നവര്‍ ഈ ബാഡ്ജ് വാങ്ങി നെഞ്ചത്ത് കുത്തേണ്ടതാണ്’ ; സി.പി.എമ്മിനെ പരിഹസിച്ച് വി.ടി ബല്‍റാം

Jaihind Webdesk
Friday, April 12, 2019

VT-Balram

സി.പി.എം ഇന്ന് വയനാട്ടില്‍ നടത്താനിരിക്കുന്ന കർഷക മാർച്ചിനെ പരിഹസിച്ച് വി.ടി ബല്‍റാം എം.എല്‍.എ. തമിഴ്നാട്ടില്‍ രാഹുല്‍ ഗാന്ധിയെ മുന്‍നിര്‍ത്തി വോട്ട് തേടുന്ന സി.പി.എം, വയനാട്ടിലെ കര്‍ഷക മാർച്ചിനെത്തുമ്പോള്‍ രാഹുലിന്‍റെ ചിത്രമുള്ള ബാഡ്ജ് കൂടി ധരിച്ചുവേണം എത്താനെന്ന് ബല്‍റാം പരിഹസിച്ചു.

“ഇന്നത്തെ കര്‍ഷക മാര്‍ച്ചിനെത്തുന്നവര്‍ തൊട്ടടുത്ത പാര്‍ട്ടി ഓഫീസില്‍ നിന്ന് ഈ ബാഡ്ജ് വാങ്ങി നെഞ്ചത്ത് കുത്തേണ്ടതാണ്” – വി.ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

തമിഴ്നാട്ടില്‍ സി.പി.എം വോട്ട് തേടുന്നത് രാഹുല്‍ ഗാന്ധിയെയും സോണിയാ ഗാന്ധിയെയും മുന്‍നിര്‍ത്തിയാണ്. ഇത് ചൂണ്ടിക്കാട്ടിയാണ് വി.ടി ബല്‍റാം പരിഹാസവുമായി രംഗത്തെത്തിയത്. നേരത്തെ ഇക്കാര്യത്തില്‍ ഏഴ് ചോദ്യങ്ങളുമായി ബല്‍റാം രംഗത്തെത്തിയിരുന്നു. എന്ത് സന്ദേശമാണ് സി.പി.എം ഇതിലൂടെ നല്‍കുന്നതെന്നും വി.ടി ബല്‍റാം ചോദിച്ചു.

അവസാന പിടിവള്ളിയായ കേരളത്തിലും പുറന്തള്ളപ്പെടുമോ എന്ന ഭീതിയിലാണ് സി.പി.എം ഉള്ളത്. രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ത്ഥിത്വം അവരെ കൂടുതല്‍ പരിഭ്രാന്തിയിലാഴ്ത്തിയിരിക്കുകയാണ്.