ജനങ്ങളില്‍ നിന്നകന്നത് തോല്‍വിക്ക് കാരണമായി: ഇടതുപക്ഷത്തെ വിമര്‍ശിച്ച് വി.എസ്. അച്യുതാനന്ദന്‍

Jaihind Webdesk
Saturday, June 8, 2019

ആലപ്പുഴ: ലോക്സഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിയില്‍ സിപിഎമ്മിനെയും ഇടത് മുന്നണിയെയും വിമര്‍ശിച്ച് മുതിര്‍ന്ന സി.പി.എം നേതാവും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ് അച്യുതാനന്ദന്‍. തിരിച്ചു വരവിന് ജനങ്ങളിലേക്ക് ഇറങ്ങാതെ മറ്റു കുറുക്കുവഴികളില്ലെന്ന് അദ്ദേഹം പറഞ്ഞു. തോല്‍വിയ്ക്ക് തൊടുന്യായം കണ്ടെത്തുന്നത് ശരിയല്ല. അന്വേഷണം പരിമിതപ്പെടുത്തരുത്. ശബരിമല യുവതി പ്രവേശനമാണ് തോല്‍വിയ്ക്ക് കാരണം എന്നാണ് പൊതുവായ വിലയിരുത്തല്‍. തോല്‍വിയ്ക്ക് ഇടതുപക്ഷം ശരിയായ ഉത്തരം കണ്ടെത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ആത്മപരിശോധന നടത്തേണ്ട സമയം അതിക്രമിച്ചു. ദുരാചാരങ്ങളുള്ള കാലത്തും ഇടതുപക്ഷം മുന്നേറുകയാണ് ചെയ്തത്. യാഥാസ്ഥിതികത്വം നിഷ്പ്രഭമാക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ഇപ്പോള്‍ കഴിയുന്നില്ലെന്നും വിഎസ് വിമര്‍ശിച്ചു.