വി.കെ. ശ്രീകണ്ഠന്റെ വാക്കുകളെ വളച്ചൊടിച്ച് ചാനല്‍; കെ.പി.സി.സി വിവേചനം കാണിച്ചിട്ടില്ല

Wednesday, April 24, 2019

പാലക്കാട്: കെപിസിസിക്കെതിരെ താന്‍ പ്രസ്താവന നടത്തിയെന്ന വാര്‍ത്തയെ തള്ളി പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി വി.കെ ശ്രീകണ്ഠന്‍. പാലക്കാടിന് കെപിസിസി മുന്തിയ പരിഗണനയാണ് നല്‍കിയത്. കെപിസിസി ഫണ്ട് നല്‍കിയില്ലെന്ന് താന്‍ ആരോപിച്ചിട്ടില്ലെന്നും വി.കെ.ശ്രീകണ്ഠന്‍ പറഞ്ഞു.

സത്യത്തില്‍ വികെ ശ്രീകണ്ഠന്‍ എന്താണ് പറഞ്ഞതെന്ന് ചാനല്‍ വീഡിയോയില്‍ തന്നെ വ്യക്തമാണ്. ‘എതിരാളികള്‍ കോടികള്‍ മുടക്കി പ്രചാരണം മുന്നോട്ടു കൊണ്ടുപോയി… കെപിസിസി പിരിച്ച മുഴുവന്‍ പണവും കിട്ടാതെ വന്നപ്പോള്‍ പ്രചരണത്തില്‍ തുടക്കത്തില്‍ പിന്നോട്ട് പോയി…. എനിക്കെതിരെ വന്‍ ഗൂഢാലോചന നടന്നു… യുഡിഎഫുകാരല്ല ഗൂഢാലോചന നടത്തിയത്…. യു.ഡി.എഫ് പ്രവര്‍ത്തകരും നേതാക്കളും സജീവമായി പ്രചരണ രംഗത്ത് ഉണ്ടായിരുന്നു…. എനിക്ക് എതിരെ പണം ഇറക്കി ഗൂഢാലോചന നടത്തിയ എതിരാളികളെ കുറിച്ച് റിസള്‍ട്ട് വന്നതിനു ശേഷം പുറത്ത് പറയും…’ എന്നായിരുന്നു ശ്രീകണ്ഠന്റെ വാക്കുകള്‍.
എന്നാല്‍ ഇതിനെ തെറ്റായ രീതിയില്‍ വ്യഖ്യാനിച്ച് രാഷ്ട്രീയ ഇടപെടല്‍ നടത്തുകയായിരുന്നു ചാനല്‍ ചെയ്തതെന്ന് ഇതോടെ വ്യക്തമാണ്.