വെനസ്വേലയ്ക്ക് താക്കീതുമായി അമേരിക്ക; ഉദ്യോഗസ്ഥര്‍ക്ക് നേരെ നടപടിയുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കും

Jaihind Webdesk
Tuesday, January 29, 2019

John-Bolton-US

വെനസ്വേലയിലുള്ള അമേരിക്കൻ ഉദ്യോഗസ്ഥർക്കതെിരെയും പ്രതിപക്ഷ നേതാവ് ജൂവാൻ ഗൂഅയിഡോയ്ക്കെതിരെയും നടപടിയെടുത്താൽ ശക്തമായി തിരിച്ചടിക്കുമെന്ന് അമേരിക്കൻ സുരക്ഷാവിഭാഗം ഉപദേഷ്ടാവ് ജോൺ ബോൾട്ടൺ. അടുത്ത എട്ട് ദിവസത്തിനുള്ളിൽ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ലെങ്കിൽ ജൂവാൻ ഗൂഅയിഡോയെ പ്രസിഡന്‍റായി പ്രഖ്യാപിക്കുമെന്ന് യൂറോപ്യൻ യൂണിയൻ പറഞ്ഞു.

അമേരിക്കയുമായുള്ള എല്ലാ നയതന്ത്രബന്ധങ്ങളും റദ്ദ് ചെയ്യുകയാണെന്നും 72 മണിക്കൂറിനുള്ളിൽ യുഎസ് നയതന്ത്രജ്ഞർ രാജ്യം വിട്ടുപോകണമെന്നും നേരത്തെ മഡൂറോ മുന്നറിയിപ്പ് നൽകിയിരുന്നു. അടുത്ത എട്ട് ദിവസത്തിനുള്ളിൽ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ലെങ്കിൽ ജൂവാൻ ഗൂഅയിഡോയെ പ്രസിഡന്റായി പ്രഖ്യാപിക്കുമെന്ന് യൂറോപ്യൻ യൂണിയൻ പറഞ്ഞു.

എന്നാൽ, യൂറോപ്യൻ യൂണിയന്‍റെ ആവിശ്യം വെനസ്വേല തള്ളി. വെനസ്വേലയ്ക്ക് അന്ത്യശാസനം നൽകാൻ ആർക്കും കഴിയില്ലെന്നും മഡൂറോ പ്രതികരിച്ചു. മഡൂറോയുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ഗവൺമെന്‍റ് ജനാധിപത്യ രീതിയിൽ അധികാരത്തിലെത്തിയതുമുതൽ അമേരിക്ക വെനസ്വേലൻ രാഷ്ട്രീയത്തിൽ ഇടപെടാൻ ശ്രമിച്ചിരുന്നു. പെട്രോളിയത്തിലും സ്വർണമടക്കമുള്ള പ്രകൃതിവിഭവങ്ങളിലും കണ്ണുവച്ചാണ് അമേരിക്കയുടെ കടന്നുകയറ്റം.[yop_poll id=2]