‘സ്വര്‍ണ്ണക്കടത്തില്‍ സിപിഎം നേതാക്കളുടെ പ്രതികരണം പശുവിനെ കുറിച്ച് വിവരിച്ച ആദിത്യനെപ്പോലെ’; പരിഹസിച്ച് വി.ഡി സതീശന്‍

Jaihind News Bureau
Wednesday, July 15, 2020

സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചകളിലെ സിപിഎം നേതാക്കളുടെ പ്രതികരണത്തെ പരിഹസിച്ച് വി.ഡി സതീശന്‍ എം.എല്‍.എ. പശുവിനെക്കുറിച്ച് വിവരിക്കാൻ പറഞ്ഞപ്പോൾ പശുവിനെക്കുറിച്ചൊഴിച്ച് മറ്റെല്ലാ കാര്യത്തെക്കുറിച്ചും എഴുതിയ നാലാം ക്ലാസുകാരന്‍ ആദിത്യനെപ്പോലെയാണെന്ന് സിപിഎം നേതാക്കളെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

‘നാലാം ക്ലാസ്സിൽ പഠിക്കുന്ന ആദിത്യന്‍റെ ഉത്തരക്കടലാസാണിത്. പശുവിനെക്കുറിച്ച് വിവരിക്കാൻ പറഞ്ഞപ്പോൾ പിണറായി വിജയൻ, നെഹ്‌റു, ഗാന്ധി, ദക്ഷിണാഫ്രിക്ക, അമേരിക്ക തുടങ്ങി എല്ലാ കാര്യത്തെക്കുറിച്ചും ആദിത്യൻ എഴുതി. പശുവിനെക്കുറിച്ചൊഴിച്ച്; സ്വർണ്ണക്കള്ളക്കടത്തു കേസിൽ ടി വി ചാനലുകളിൽ ചർച്ചക്കുവരുന്ന സി പി എം നേതാക്കൾ ആദിത്യനെപ്പോലെയാണെന്ന് എല്ലാവരും പറയുന്നു. ശരിയാണോ?’-വി.ഡി സതീശന്‍ കുറിച്ചു.