വട്ടിയൂർക്കാവ്: പോളിങ് 36.78 ശതമാനമായി

Jaihind Webdesk
Monday, October 21, 2019

വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തുടരുന്നു. ഉച്ചയ്ക്ക് ഒരു മണി വരെയുള്ള കണക്കനുസരിച്ച് പോളിങ് ശതമാനം 36.78-ൽ എത്തി. മണ്ഡലത്തിൽ ആകെയുള്ള 1,97,570 വോട്ടർമാരിൽ 72,667 പേർ ഇതുവരെ വോട്ട് രേഖപ്പെടുത്തി. ഇതിൽ 37,822 പേർ പുരുഷന്മാരും 34,844 പേർ സ്ത്രീകളും ഒരാൾ ട്രാൻസ്‌ജെൻഡറുമാണ്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലത്തിൽ ഉച്ചയ്ക്ക് ഒരു മണി വരെയുള്ള കണക്കനുസരിച്ച് 39.74 ശതമാനം പേരായിരുന്നു വോട്ട് രേഖപ്പെടുത്തിയത്. വൈകിട്ട് ആറു മണിക്കാണ് വോട്ടെടുപ്പ് പൂർത്തിയാകുന്നത്.

വട്ടിയൂർക്കാവിൽ രാവിലെ തന്നെ പ്രമുഖർ വോട്ട് രേഖപ്പെടുത്തി. മുൻ കെപിസിസി അധ്യക്ഷൻ വി.എം സുധീരൻ, കെ.മുരളീധരൻ എംപി തുടങ്ങി മറ്റ് പാർട്ടി നേതാക്കളും വോട്ട് രേഖപ്പെടുത്തി.പ്രതികൂലമായി വോട്ടിംഗിന് മഴ  ബാധിച്ചുവെങ്കിലും രാവിലെ തന്നെ കോൺഗ്രസ് നേതാക്കളും മറ്റും വോട്ട് രേഖപ്പെടുത്താനെത്തി. ജവഹർനഗർ എൽ .പി .എസിലെ 83 നമ്പർ ബൂത്തിൽ രാവിലെ 7.30 ഓടെ കെ.മുരളീധരൻ എം.പി വോട്ട് രേഖപ്പെടുത്തി. കുന്നുകുഴി ഗവ.യു.പി.സ്ക്കൂളിലെ 164 നമ്പർ ബൂത്തിൽ രാവിലെ 10 മണിയോടെ മുൻ കെപിസിസി അധ്യക്ഷൻ വി.എം.സുധീരനും കുടുംബവും വോട്ട് ചെയ്തു. യു ഡി എഫ് സ്ഥാനാർത്ഥി കെ.മോഹൻകുമാർ വിവിധ ബൂത്തുകൾ സന്ദർശിച്ചു. മഴ വിജയത്തെ ബാധിക്കില്ലെന്നും അദ്ദേഹം പ്രതികരിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി തമ്പാനൂർ രവി ശാസ്തമംഗലം ആർ.കെ. ഡി. എൻ.എസ്.എസ്. സ്കൂളിലെ ബൂത്ത് നമ്പർ 94 ലും , എം.എൽ എമാരായ വി.എസ്.ശിവകുമാർ , കെ.എസ്.ശബരീനാഥൻ തുടങ്ങിയവർ ബൂത്ത് നമ്പർ 95 ലും വോട്ട് രേഖപ്പെടുത്തി.