വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും മുന്‍ സി.പി.എം പ്രവര്‍ത്തകനുമായ നസീറിന് വെട്ടേറ്റു

Jaihind Webdesk
Saturday, May 18, 2019

വടകര  സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും മുന്‍ സി.പി.എം പ്രവര്‍ത്തകനുമായ സി.ഒ.ടി നസീറിന് വെട്ടേറ്റു. തലശേരിയില്‍ വെച്ചാണ് നസീറിന് നേരെ ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ മൂന്നംഗ സംഘം തലശേരി ബസ് സ്റ്റാന്‍ഡിന് സമീപം വെച്ച് നസീറിനെ മാരകമായി വെട്ടി പരിക്കേല്‍പിക്കുകയായിരുന്നു. കൈയിലും തലയ്ക്കും ഗുരുതരമായി വെട്ടേറ്റ നസീറിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മുന്‍ സി.പി.എം പ്രവര്‍ത്തകനായിരുന്ന നസീറിന് നേരെ മുമ്പും നിരവധി തവണ ആക്രമണങ്ങളുണ്ടായിട്ടുണ്ട്. സി.പി.എം പ്രവര്‍ത്തകനായിരുന്ന നസീര്‍ പിന്നീട് പാര്‍ട്ടിയുമായി തെറ്റിപ്പിരിയുകയായിരുന്നു. ഇതിന് ശേഷമാണ് തെരഞ്ഞെടുപ്പില്‍ വടകരയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്. ത‌ല‌ശേരി ന‌ഗ‌ര‌സ‌ഭ‌യില്‍ കൗണ്‍സില‌റായി പ്രവര്‍ത്തിച്ചിട്ടുള്ള നസീര്‍ ഉമ്മ‌ന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ തലശേരിയില്‍ വച്ച് ക‌ല്ലെറിഞ്ഞ‌ കേസിലെ പ്ര‌തി കൂടിയാണ്.