യുഡിഎഫിന് വന്‍ മുന്നേറ്റമെന്ന് ടൈംസ് നൗ സര്‍വ്വേഫലം

Jaihind Webdesk
Tuesday, April 9, 2019

2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യുഡിഎഫിന്‍റെ വന്‍ മുന്നേറ്റത്തിന് സാധ്യത പ്രവചിച്ച് ടൈംസ് നൗ-വിഎംആര്‍ പ്രീപോള്‍ അഭിപ്രായ സര്‍വ്വേഫലം. വയനാട്ടില്‍ മത്സരിക്കാനുള്ള കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ തീരുമാനം പാര്‍ട്ടിയുടെ വിജയത്തിന് ഏറെ ഗുണകരമാകുമെന്നും അഭിപ്രായസര്‍വ്വേ പറയുന്നു. എല്‍ഡിഎഫിന് രണ്ട് സീറ്റുകളില്‍ മാത്രമേ വിജയിക്കാനാവൂ എന്നും എന്‍ഡിഎ സഖ്യത്തിന് കേരളത്തില്‍ ഒരു വിജയം ലഭിക്കുമെന്നും സര്‍വ്വേഫലം പ്രവചിക്കുന്നു.

യുഡിഎഫ് കേരളത്തില്‍ 17 സീറ്റുകളില്‍ വിജയിക്കുമെന്നാണ് സര്‍വ്വേഫലം സൂചിപ്പിക്കുന്നത്. കേരളത്തില്‍ യുഡിഎഫിന്‍റെ വോട്ട് വിഹിതം 46.97 ശതമാനമായിരിക്കും എന്നും സര്‍വ്വേ പറയുന്നു. എല്‍ഡിഎഫ് 28.11 ശതമാനം വോട്ടും എന്‍ഡിഎ 20.85 ശതമാനം വോട്ടും നേടുമെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് സഖ്യം 33 സീറ്റുകളിലും ബിജെപി ആറ് സീറ്റുകളിലും വിജയിക്കുമെന്നാണ് പ്രവചനം. ഇന്ത്യയൊട്ടാകെ 960 ഇടങ്ങളിലായി 14,301 വോട്ടര്‍മാരാണ് സര്‍വ്വേയില്‍ പങ്കെടുത്തത്.

teevandi enkile ennodu para