ശബരിമല, ബന്ധുനിയമന വിഷയങ്ങള്‍: യു.ഡി.എഫ് സായാഹ്നധര്‍ണ നടത്തി

Jaihind Webdesk
Wednesday, December 5, 2018

Mullappally-Ramesh-Chennithala

വിവിധ ആവശ്യങ്ങളുന്നയിച്ച് 140 നിയോജക മണ്ഡലങ്ങളിലും യു.ഡി.എഫ് ആഹ്വാനം ചെയ്ത സായാഹ്ന ധർണയുടെ സംസ്ഥാനതല ഉദ്ഘാടനം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് നിർവഹിച്ചു. പൂജപ്പുരയിൽ നടന്ന സായാഹ്ന ധർണ കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും ഉദ്ഘാടനം ചെയ്തു.

ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനാജ്ഞയും മറ്റ് നിയന്ത്രണങ്ങളും അടിയന്തരമായി പിന്‍വലിക്കുക എന്ന ആവശ്യമുന്നയിച്ചും കേരളത്തിലെ പ്രളയത്തിന് ശേഷമുള്ള പുനര്‍നിര്‍മാണത്തിൽ സര്‍ക്കാരിന്‍റെ പരാജയം ചൂണ്ടിക്കാട്ടിയും ബന്ധുനിയമനത്തില്‍ മന്ത്രി കെ.ടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ടുമാണ് യു.ഡി.എഫ് സായാഹ്നധര്‍ണ നടത്തിയത്. ധര്‍ണയുടെ സംസ്ഥാനതല ഉദ്ഘാടനം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തിരുവനന്തപുരത്തും കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പൂജപ്പുരയിലും നിർവഹിച്ചു. തലതിരിഞ്ഞ കാര്യങ്ങൾ നടപ്പിലാക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് രമേശ് ചെന്നിത്തല ധര്‍ണ ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.

മന്ത്രി കെ.ടി ജലീൽ സ്വജനപക്ഷപാതം കാണിച്ചുവെന്നും അഴിമതിക്കാർക്ക് കുട പിടിക്കുകയാണ് മുഖ്യമന്ത്രിയെന്നും നിയമസഭാ ചട്ടങ്ങളെ ചവിട്ടിമെതിക്കുകയാണ് ഇടതുമുന്നണിയെന്നും കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രൻ കുറ്റപ്പെടുത്തി.

പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീർ, കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം വിജയൻ തോമസ്, ഡി.സി.സി അധ്യക്ഷൻ നെയ്യാറ്റിൻകര സനൽ തുടങ്ങിയവർ ധർണകളിൽ പങ്കെടുത്തു.