അലോക് വർമയുടെ വീടിനു സമീപത്ത് നിന്ന് രണ്ടുപേരെ പിടിയില്‍

Jaihind Webdesk
Thursday, October 25, 2018

സിബിഐ മുൻ മേധാവി അലോക് വർമയുടെ വീടിനു സമീപത്ത് നിന്ന്  സംശയകരമായ സാഹചര്യത്തിൽ കണ്ട നാല് പേരില്‍ രണ്ടുപേരെ പിടികൂടി. വർമയുടെ ഡൽഹിയിലെ  വീടിനു മുന്നിലും സമീപത്തുമായി പലവട്ടം സംശയാസ്പദമായ രീതിയിൽ കണ്ടതിനെ തുടര്‍ന്നാണ് വർമയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവരെ പിടികൂടിയത്. പൊലീസ് എത്തി ഇവരെ ചോദ്യം ചെയ്യുകയാണ്. എന്നാല്‍, ഇവര്‍ രഹസ്യാന്വേഷണ വിഭാഗത്തിൽ പ്രവർത്തിക്കുന്നവരാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. എന്നാല്‍ ഈ വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല. അലോക് വർമയെ നിരീക്ഷിക്കാൻ നിയോഗിച്ചവരാണ് ഇവരെന്നാണു സംശയം.