സി.പി.എം മരണം ആഘോഷമാക്കുന്നു ; ബോധപൂർവം അക്രമം അഴിച്ചുവിടുന്നുവെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Tuesday, September 1, 2020

തിരുവനന്തപുരം : വെഞ്ഞാറമൂട് കൊലപാതകവുമായി ബന്ധപ്പെട്ട് സി.പി.എം സംസ്ഥാനവ്യാപകമായി ബോധപൂർവം അക്രമം അഴിച്ചുവിടുകയാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സംസ്ഥാനത്ത് നൂറിലധികം കോണ്‍ഗ്രസ് ഓഫീസുകൾ ആക്രമിക്കപ്പെട്ടു.

മരണം ആഘോഷിക്കുന്നവരാണ് സി.പി.എം. മരണത്തിന് പിന്നാലെ പിരിവെടുത്ത് മുന്നോട്ടുപോകുന്ന പാർട്ടിയാണ് സി.പി.എമ്മെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം കുറ്റകൃത്യങ്ങള്‍ ഒരിക്കലും നടക്കാന്‍ പാടില്ലെന്ന് ആഗ്രഹിക്കുന്ന പാർട്ടിയാണ് കോണ്‍ഗ്രസ്. വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിൽ കോൺഗ്രസിന് പങ്കില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി.