നഴ്സുമാരെ ആദരിച്ച് പ്രമുഖ ഭക്ഷ്യോത്പന്ന ബ്രാന്‍ഡായ ഡബിള്‍ ഹോഴ്സ്

Jaihind News Bureau
Saturday, August 29, 2020

ഓണക്കാലത്ത് പൊതുജന നന്മയ്ക്കായി പോരാടുന്ന നഴ്സുമാരെ ആദരിച്ച് പ്രമുഖ ഭക്ഷ്യോത്പന്ന ബ്രാന്‍ഡായ ഡബിള്‍ ഹോഴ്സ്. കൊറോണ കാലത്ത് പൊതുജന ആരോഗ്യത്തിനായി പോരാടുന്ന ആരോഗ്യ പ്രവര്‍ത്തകരെ ഓണ മധുരം നല്‍കി അഭിനന്ദിച്ചു. ഡബിള്‍ ഹോഴ്സ് മഞ്ഞിലാസ് ഫുഡ് ടെക് പ്രൈവറ്റ് ലിമിറ്റഡിന്‍റെ ഓഫീസില്‍ നടന്ന ചടങ്ങില്‍ യുണൈറ്റഡ് നഴ്സിംഗ് അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് ഡബിള്‍ ഹോഴ്സ് ഇന്‍സ്റ്റന്‍റ് പായസം മിക്സ് പാക്കറ്റുകള്‍ ഓണോപഹാരമായി നല്‍കി.

സി.എസ്.ആര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജന്മനാ അന്ധനായ ഇ.ആര്‍ അശ്വിനില്‍ നിന്നും ലക്ഷം രൂപയ്ക്കുള്ള മാസ്‌കുകള്‍ വാങ്ങി ജില്ലയിലെ സാമൂഹ്യ- ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സൗജന്യമായി നല്‍കുന്നതിന്‍റെ പ്രാരംഭ നടപടിയായി തൃശൂര്‍ ജില്ലാ ഹെല്‍ത്ത് കമ്മിറ്റി അധ്യക്ഷ എം.എല്‍ റോസിക്ക് മാസ്‌കുകള്‍ കൈമാറി.

ഡബിള്‍ ഹോഴ്സ് സി.ഇ.ഒ സഞ്ജയ് ജോര്‍ജ്, ഡയറക്ടര്‍മാരായ സന്തോഷ് മഞ്ഞില, ജോ രഞ്ജി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു