കെപിസിസി ഏപ്രില്‍ 25 ലെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കി; ഒരു ദിവസത്തെ ദുഃഖാചരണം

Jaihind Webdesk
Monday, April 25, 2022

 

തിരുവനന്തപുരം : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ ശങ്കരനാരായണന്‍റെ നിര്യാണത്തെ തുടര്‍ന്ന് കെപിസിസി ഏപ്രില്‍ 25ന് നടത്താനിരുന്ന എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കി.  ഒരു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചതായും കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു രാധാകൃഷ്ണന്‍ അറിയിച്ചു. ധനകാര്യമന്ത്രി എന്ന നിലയില്‍ കേരളത്തിന്‍റെ സമ്പദ്ഘടന ശക്തിപ്പെടുത്തുന്നതില്‍ മികച്ച സംഭാവനയണ് അദ്ദേഹം നല്‍കിയതെന്നും രാധാകൃഷ്ണന്‍ അനുസ്മരിച്ചു.