സ്വർണ്ണകള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ ബെംഗളൂരുവിൽ നിന്നും അറസ്റ്റ് ചെയ്തതിന് പിന്നാലെ സർക്കാരിനും കേരള പൊലീസിനുമെതിരെ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരന്‍. സ്വപ്നയെ ട്രിപ്പിൾ ലോക്ഡൗണുള്ള സിറ്റിയിൽ നിന്നും ബെംഗളൂരുവിലേക്ക് കടത്തിയത് ഉന്നത പൊലീസുതന്നെയാണെന്ന് കരുതണമെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. നടപടി കേരള പൊലീസിനുതന്നെ നാണക്കേടാണെന്നും അദ്ദേഹം കുറിച്ചു.
അതേസമയം സ്വർണകള്ളക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്‌ന സുരേഷിനേയും നാലാം പ്രതി സന്ദീപ് നായരേയും ബെംഗളൂരുവില്‍ നിന്നാണ് എന്‍.ഐ.എ പിടികൂടിയത്. ഇരുവരുടയും അറസ്റ്റ് രേഖപ്പെടുത്തി. റോഡ് മാര്‍ഗം വൈകിട്ടോടെ കൊച്ചിയിലെത്തിക്കും. ഭര്‍ത്താവിനും രണ്ട് മക്കള്‍ക്കുമൊപ്പം ബെംഗളൂരുവിലെ കൊറമംഗല 7 ബ്ലോക്കിലെ അപാര്‍ട്മെന്‍റ് ഹോട്ടലിലായിരുന്നു സ്വപ്ന. ഇവിടെ നിന്നാണ് എന്‍ഐഎ കസ്റ്റഡിയിലെടുത്തത്. സ്വപ്നയുടെ മകളുടെ ഫോണ്‍ ഓണായതാണ് പ്രതികളെ കണ്ടെത്താന്‍ സഹായിച്ചത്. രാത്രി തന്നെ ഇരുവരേയും എന്‍ഐഎ സംഘം ചോദ്യം ചെയ്തിരുന്നു.