മഹിക്കൊപ്പം പടിയിറങ്ങി സുരേഷ് റെയ്നയും

Jaihind News Bureau
Saturday, August 15, 2020

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോനി വിരമിക്കല്‍ പ്രഖ്യാപനം നടത്തി മിനിറ്റുകള്‍ക്കകം സഹതാരമായ സുരേഷ് റെയ്നയും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇന്‍സ്റ്റഗ്രാമിലൂടെ തന്നെയാണ് റെയ്നയും വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.

‘നിങ്ങള്‍ക്കൊപ്പം കളിച്ചതിനെ മനോഹരം എന്നല്ലാതെ മറ്റൊന്നും പറയാനില്ല ധോണി. അഭിമാനത്തോടെ ഈ യാത്രയില്‍   നിങ്ങളോടൊപ്പം ചേരാനാണ് എന്‍റെയും തീരുമാനം. നന്ദി ഇന്ത്യ. ജയ് ഹിന്ദ്. ‘ എന്നായിരുന്നു റെയ്‌നയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് .

വിരമിക്കല്‍ പ്രഖ്യാപിച്ചെങ്കിലും അടുത്ത മാസം യുഎഇയില്‍ നടക്കുന്ന ഐപിഎല്ലില്‍ ഇരുവരും ചെന്നൈ സൂപ്പര്‍ കിങ്സിനായി കളിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.