കണ്ണൂർ : ജനങ്ങള്‍ക്ക് ഗുണം ചെയ്യുന്നവര്‍ക്കൊപ്പമാണ് ദേവഗണങ്ങളെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്ക് കെ.സുധാകരന്‍ എം.പിയുടെ മറുപടി. ദേവഗണങ്ങള്‍ ഒരിടത്തും അസുരന്മാര്‍ക്കൊപ്പം നിന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ഭക്തരുടെ വികാരം ചൂഷണം ചെയ്യുകയാണ്. വോട്ടര്‍മാര്‍ ഇത് വിലയിരുത്തും. യുഡിഎഫിന് അനുകൂലമായ വിധിയെഴുത്തുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.