ശ്രീറാം വെങ്കട്ടരാമനെ ജയിലിലേക്ക് മാറ്റി; മജിസ്ട്രേറ്റിന് മുന്നിലെത്തിച്ചത് മാസ്ക് ധരിപ്പിച്ച് സ്ട്രെച്ചറില്‍ കിടത്തി

Jaihind Webdesk
Sunday, August 4, 2019

മാധ്യമപ്രവര്‍ത്തകന്‍റെ മരണത്തിനിടയാക്കിയ കാറപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലുള്ള സർവേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനെ ജയിലിലേക്ക് മാറ്റി. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽനിന്ന് ഡിസ്ചാര്‍ജ് ചെയ്ത ശ്രീറാമിനെ വഞ്ചിയൂർ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുകയും തുടർന്ന് സബ്ജയിലിലേക്ക് മാറ്റാന്‍ നിര്‍ദേശിക്കുകയുമായിരുന്നു.

കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് മജിസ്ട്രേറ്റിന് ബോധ്യപ്പെട്ടതിനാലാണ്  ജയിലിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചത്. അതേസമയം മാസ്ക് ധരിപ്പിച്ച് സ്ട്രെച്ചറില്‍ കിടത്തി അതീവഗുരുതരാവസ്ഥയിലുള്ള രോഗിയെ കൊണ്ടുപോകുന്നതുപോലെയായിന്നു ശ്രീറാമിനെ ആംബുലന്‍സിലേക്ക് മാറ്റിയത്. ശ്രീറാമിനെ മാധ്യമങ്ങളില്‍ നിന്ന് അകറ്റിനിര്‍ത്താന്‍ വേണ്ടി  പോലീസ് നടത്തിയ നാടകമാണിതെന്ന ആരോപണവും ഉയരുന്നുണ്ട്.

സബ്ജയിലില്‍ നിന്ന് ശ്രീറാമിനെ മെഡിക്കല്‍ കോളേജിലെ പോലീസ് സെല്ലിലേക്ക് മാറ്റിയേക്കും.