രാഹുല്‍ ഗാന്ധിയെ കണ്ടപ്പോള്‍ ഓടിയടുത്ത് പ്രവര്‍ത്തകര്‍; ശ്രമപ്പെട്ട് എസ്.പി.ജി ; പുഞ്ചിരിയോടെ രാഹുല്‍ | Video

Jaihind Webdesk
Wednesday, October 2, 2019

ന്യൂഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനത്തില്‍ ഗാന്ധിസ്മൃതി യാത്രയ്ക്ക് നേതൃത്വം നല്‍കാന്‍ രാഹുല്‍ ഗാന്ധി എത്തിയതോടെ പ്രവര്‍ത്തകരുടെ ആവേശം അണപൊട്ടി. രാഹുല്‍ ഗാന്ധിയുടെ അടുത്തേക്ക് പ്രർത്തകരുടെ ഒരൊഴുക്കായിരുന്നു പിന്നീട്. ആവേശം പാരമ്യത്തിലെത്തിയതോടെ ശരിക്കും വലഞ്ഞത് രാഹുല്‍ ഗാന്ധിയുടെ സുരക്ഷാ ചുമതലയുള്ള എസ്.പി.ജി ഉദ്യോഗസ്ഥരും.

പദയാത്രയില്‍ പങ്കെടുക്കാന്‍ രാഹുല്‍ എത്തിയതോടെ പാഞ്ഞടുത്ത പ്രവര്‍ത്തകരെ തടഞ്ഞുനിര്‍ത്താന്‍ കിണഞ്ഞുപരിശ്രമിക്കേണ്ടിവന്നു എസ്.പി.ജി ഉദ്യോഗസ്ഥര്‍ക്ക്. രാഹുല്‍ ഗാന്ധിക്ക് ചുറ്റും എസ്.പി.ജി സുരക്ഷാവലയം തീര്‍ത്തെങ്കിലും പ്രവര്‍ത്തകരുടെ ആവേശത്തിന് തെല്ലും കുറവുണ്ടായില്ല. ഇതോടെ ബലംപ്രയോഗിച്ച് ചിലരെ തള്ളിമാറ്റേണ്ടിയും വന്നു. ആള്‍ക്കൂട്ടത്തിലെ അപകടസാധ്യതകളാണ് എസ്.പി.ജി ഉദ്യോഗസ്ഥരെ പരിഭ്രാന്തരാക്കിയത്. എന്നാല്‍ പ്രവര്‍ത്തകരുടെ ആവേശം പുഞ്ചിരിയോടെയാണ് രാഹുല്‍ ഗാന്ധി നോക്കിക്കണ്ടത്. പ്രവര്‍ത്തകരെ ഉപദ്രവിക്കരുതെന്ന് രാഹുല്‍ നിർദേശം നല്‍കുകയും ചെയ്തു.

വീഡിയോ കാണാം: