കൊലക്കേസ് പ്രതി ജയിലില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും

Jaihind Webdesk
Thursday, August 30, 2018

കണ്ണൂർ വനിതാ ജയിലിൽ പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യ തൂങ്ങി മരിച്ച സംഭവത്തിൽ ഉത്തരമേഖല ജയിൽ ഡിഐജിയുടെ റിപ്പോർട്ട് ഇന്ന് ജയിൽ ഡി ജി പി ക്ക് സമർപ്പിക്കും. അന്വേഷണത്തിന്റെ ഭാഗമായി ഡിഐജി എസ് സന്തോഷ് ഇന്നലെ കണ്ണൂർ വനിതാ ജയിലിലെത്തി അന്വേഷണം നടത്തിയിരുന്നു. സൗമ്യ തൂങ്ങിമരിച്ച സംഭവത്തിൽ ജയിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയതായി ജയിൽ ഡിഐ.ജി എസ് സന്തോഷ് വ്യകതമാക്കിയിരുന്നു.

അന്തേവാസികളിൽ നിന്നും, ഉദ്യോഗസ്ഥരിൽ നിന്നും അദ്ദേഹം മൊഴിയെടുത്തു.. മേൽനോട്ടത്തിൽ വീഴ്ചയും, ഡ്യൂട്ടിയിൽ പിഴവുകളും വന്നതായി അദ്ദേഹം അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ജയിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപെട്ടു കൊണ്ടുള്ള റിപ്പോർട്ടാണ് ജയിൽ ഡിഐജി സമർപ്പിക്കുക എന്നാണ് സൂചന