ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിത് അന്തരിച്ചു

Jaihind Webdesk
Saturday, July 20, 2019

കേരള മുന്‍ ഗവര്‍ണറും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും ഡല്‍ഹി പി.സി.സി പ്രസിഡന്‍റുമായ ഷീല ദീക്ഷിത് അന്തരിച്ചു. മൂന്ന് തവണ ഡല്‍ഹി മുഖ്യമന്ത്രിയായിരുന്നു ഷീല ദീക്ഷിത്. 81 വയസായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ഇന്ന് രാവിലെ 10.30 ഓടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഷീല ദീക്ഷിത്തിന്‍റെ മരണം സംഭവിച്ചത് ഉച്ചകഴിഞ്ഞ് 3.30ഓടെയാണ്.

അവസാന കാലം വരെ രാഷ്ട്രീയത്തില്‍ സജീവസാന്നിധ്യമായിരുന്നു ഷീലാ ദീക്ഷിത്. ഏറ്റവും കൂടുതല്‍ കാലം ഡല്‍ഹി മുഖ്യമന്ത്രി ആയിരുന്നതും ഷീലാ ദീക്ഷിത് ആണ്. 1998 മുതല്‍ 2013 വരെയുള്ള തുടര്‍ച്ചയായ 15 വര്‍ഷം ഡല്‍ഹി മുഖ്യമന്ത്രിയായിരുന്നു.

teevandi enkile ennodu para