അരൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റ് പിടിച്ചെടുക്കാന്‍ ഷാനിമോള്‍ ഉസ്മാന് എന്ന ശക്തയായ സ്ഥാനാര്‍ത്ഥിയെ കളത്തിലിറക്കി ഇറക്കി യുഡിഎഫ്. ആലപ്പുഴ സ്വദേശിയായ ഷാനിമോള്‍ എഐസിസി അംഗവും കെപിസിസി രാഷ്ട്രീയ രാഷ്ട്രീയകാര്യ സമിതി അംഗവുമായ അംഗമാണ്. സ്ഥാനാര്‍ഥി പ്രഖ്യാപനം കൂടി വന്നതോടെ എല്‍ഡിഎഫിന്റെ സിറ്റിംഗ് മണ്ഡലം പിടിച്ചെടുക്കാനുള്ള ശക്തമായ പ്രവര്‍ത്തത്തിലാണ് യു.ഡി.എഫ് ക്യാമ്പ്.
കെ.എസ്.യു വിലൂടെ സംഘടന പ്രവര്‍ത്തന രംഗത്ത് പ്രവേശിച്ച ഷാനിമോള്‍ ഉസ്മാന് കെ.എസ്.യു യൂണിറ്റ് വൈസ് പ്രസിഡന്റ്,കെ.എസ്.യുസംസ്ഥാന വൈസ് പ്രസിഡന്റ്, കേരള യൂണിവേഴ്സിറ്റി യൂണിയന് കൗണ്‍സിലര്‍, സെനറ്റ് മെമ്പര്‍,ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗം, ആലപ്പുഴ നഗരസഭാ ചെയര്‍പേഴ്സണ്‍,മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്,എഐസിസി സെക്രട്ടറി എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട് നിലവില്‍ എഐസിസി അംഗവും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവുമാണ്. തിരുവനന്തപുരം ലോ അക്കാഡമിയില്‍ നിന്ന് നിയമ ബിരുദവും,ചെന്നൈ ലയോള കോളേജില്‍ നിന്നും സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. പെരുമ്പാവൂര്‍, ഒറ്റപ്പാലം എന്നിവിടങ്ങളില്‍ നിന്നും നിയസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്, കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ നേരിയ ഭൂരിപക്ഷത്തിനാണ് ആലപ്പുഴ മണ്ഡലത്തില്‍ നിന്നും പരാജയം ഏറ്റുവാങ്ങിയത്. എന്നാല്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ അരൂര്‍ നിയമസഭാ മണ്ഡലത്തില്‍ ഷാനിമോള്‍ ഉസ്മാന് ലീഡ് ലഭിച്ചിരുന്നു. അതേ സമയം തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് തന്നെ താഴെത്തട്ട് മുതലുള്ള തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ യുഡിഎഫ്- കോണ്‍ഗ്രസ് പ്രവരത്തകര്‍ ആരംഭിച്ചിരുന്നു.
കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ അരൂര്‍ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന് കിട്ടിയ ഭൂരിപക്ഷം മണ്ഡലം പിടിച്ചെടുക്കാന്‍ യുഡിഎഫിന് കൂടുതല്‍ ആത്മവിശ്വാസം നല്കുന്നു.