ഉപതെരഞ്ഞെടുപ്പിൽ അഞ്ചിൽ മൂന്നും യുഡിഎഫിനൊപ്പം

Jaihind News Bureau
Thursday, October 24, 2019

ഉപതെരഞ്ഞെടുപ്പിൽ അഞ്ചിൽ മൂന്നും യുഡിഎഫിനൊപ്പം. മഞ്ചേശ്വരത്തും എറണാകുളത്തും അരൂരിലും യുഡിഎഫ് ജയിച്ചു. കോന്നിയിലും വട്ടിയൂർക്കാവിലും എൽഡിഎഫിന് ജയം.

വട്ടിയൂർക്കാവിലും മഞ്ചേശ്വരത്തും കോന്നിയിലും സിപിഎം ബിജെപി വോട്ടു കച്ചവടം. വട്ടിയൂർക്കാവിലും കോന്നിയിലും എൻഡിഎ മൂന്നാം സ്ഥാനത്തായി.  മഞ്ചേശ്വരത്ത് സിപിഎം വോട്ടുകൾ ബിജെപിക്ക് മറിഞ്ഞതായി ആരോപണം. വട്ടിയൂർക്കാവിൽ എസ്. സുരേഷിന്‍റെ ദയനീയ പ്രകടനമാണ് കണ്ടത്

വര്‍ഷങ്ങളായി ഇടതുകോട്ടയായിരുന്ന അരൂര്‍ മണ്ഡലം കോണ്‍ഗ്രസിന്‍റെ ഷാനിമോള്‍ ഉസ്മാന്‍ പിടിച്ചെടുത്തു.