നടിയെ ആക്രമിച്ച കേസ് : മെമ്മറി കാര്‍ഡിന്‍റെ പകര്‍പ്പ് കൈമാറുന്ന കാര്യത്തില്‍ ഇന്ന് തീരുമാനം

Jaihind Webdesk
Friday, May 3, 2019

നടിയെ ആക്രമിച്ച കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും. മുഖ്യ തെളിവായ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് തൊണ്ടിമുതലാണോ രേഖയാണോ എന്നത് സംസ്ഥാന സർക്കാർ ഇന്ന് കോടതിയെ അറിയിക്കും. മെമ്മറി കാർഡിന്‍റെ പകർപ്പ് ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജിയിലാണ് നടപടി.

മെമ്മറി കാർഡ് കേസിലെ രേഖ ആണെങ്കിൽ ദിലീപിന് അത് കൈമാറുന്ന കാര്യം വിചാരണ കോടതിക്ക് തീരുമാനിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. മെമ്മറി കാർഡ് തൊണ്ടി മുതലല്ല, രേഖയാണെന്നും പ്രതിയെന്ന നിലയിൽ പകർപ്പ് ലഭിക്കാൻ അർഹതയുണ്ടെന്നുമായിരുന്നു ദിലീപിന്‍റെ വാദം.[yop_poll id=2]