ശബരിമല : പുനഃപരിശോധന ഹര്‍ജി ബുധനാഴ്ച പരിഗണിക്കും

Jaihind Webdesk
Thursday, January 31, 2019

Sabarimala-SC

ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ച വിധിക്ക് എതിരായ പുനഃ പരിശോധന ഹർജികൾ സുപ്രീംകോടതി അടുത്ത ബുധനാഴ്ച പരിഗണിച്ചേക്കും. ബെഞ്ച് രൂപീകരിച്ച് ഉടൻ ഉത്തരവ് ഇറക്കുമെന്നാണ് സൂചന.

ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ അസൗകര്യം കാരണം നേരത്തെ കേസ് പരിഗണിക്കുന്നത് മാറ്റിയിരുന്നു. അവധിക്ക് ശേഷം ജസ്റ്റിസ് മൽഹോത്ര കഴിഞ്ഞ ദിവസം തിരിച്ചെത്തിയിരുന്നു.