റെക്കോഡുകൾ ഭേദിച്ച് ഏലം വില കുതിക്കുന്നു; കിലോഗ്രാമിന് 2200 രൂപ കടന്നു

Jaihind Webdesk
Tuesday, April 30, 2019

പ്രളയവും വേനലും നാശം വിതച്ച കാർഷിക മേഖലക്ക് ആശ്വാസമായി ഏലം വില കുതിക്കുന്നു. ചരിത്ര റെക്കോഡുകൾ ഭേദിച്ച് വില കുതിച്ചുയരുകയാണ് 2200 രൂപയാണ് ഇന്ന് രേഖപ്പെടുത്തിയ വില.മഴയിലും വേനലിലും വൻ കൃഷി നാശമുണ്ടായി വിളവ് കുറഞ്ഞതാണ് ഏലത്തിന്‍റെ വില കുത്തനെ ഉയരാൻ കാരണം.കുമളി പുറ്റടിയിലെ സ്പൈസസ് പാർക്കിൽ ആണ് ഉയർന്ന വിലയായ 2200 രൂപരേഖപെട്ത്തിയത്. പ്രളയ ശേഷം കൈയിൽ ഉണ്ടായിരുന്ന സ്റ്റോക്കുകൾ എല്ലാം കർഷകർ മാസങ്ങൾക്ക് മുമ്പ് തന്നെ വിറ്റഴിച്ചിരുന്നു.കഴിഞ്ഞ രണ്ടാഴ്ച മുമ്പാണ് വൻതോതിൽ ഏലം കൊച്ചി തുറമുഖത്ത് നിന്നും കയറ്റുമതി നടത്തിയിരുന്നത്.

ഗ്വാട്ടിമാല, വിയറ്റ്നാം, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലെ ഏലത്തിനെക്കാൾ ഇരട്ടിയിലധികം ഗുണനിലവാരം ആണ് ഇന്ത്യൻ ഏലത്തിന്, അതേസമയം വടക്കേ ഇന്ത്യയിൽ ഏലക്ക ക്ക് ആവശ്യക്കാർ ഏറിയതും ഏലത്തിന് വില ഉയരാൻ മറ്റൊരു കാരണമായി.എന്നാൽ ഉൽപന്നം എല്ലാം തന്നെ വില ഉയരുംമുമ്പ് വിറ്റഴിച്ചതിനാൽ കർഷകർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നില്ല