പിണറായിയുടെ കമ്യൂണിസം സ്റ്റാലിനിസത്തേക്കാൾ ഭീകരം : മുഖ്യമന്ത്രിക്കെതിരെ രമേശ് ചെന്നിത്തല

Jaihind Webdesk
Saturday, November 2, 2019

Ramesh-Chennithala

യു.എ.പി.എ ചുമത്തി വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായിയുടെ കമ്യൂണിസം സ്റ്റാലിനിസത്തേക്കാള്‍ ഭീകരമാണെന്ന തലക്കെട്ടോടെ ഫേസ്ബുക്കില്‍ കുറിച്ച സന്ദേശത്തില്‍ പിണറായിക്കെതിരെ രൂക്ഷവിമർശനമാണ് പ്രതിപക്ഷനേതാവ് ഉന്നയിച്ചത്.

സ്റ്റാലിന്‍ നടപ്പാക്കിയതും, വിഭാവനം ചെയ്തതുമായ ജനാധിപത്യ വിരുദ്ധ കമ്യൂണിസ്റ്റ് ഭരണത്തിലേക്ക് കേരളത്തെ നയിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയ്യുന്നതെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഭരണകൂട ഭീകരതക്കെതിരെയും, പോലീസ്‌ നരനായാട്ടിനെതിരെയും എല്ലാ ജനാധിപത്യ വിശ്വാസികളും രാഷ്ട്രീയ ഭേദമന്യേ പ്രതികരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. നോ ടു പോലീസ് രാജ്, സേവ് ഡെമോക്രസി എന്നീ ഹാഷ് ടാഗുകളോടെയാണ് രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനം നടത്തിയിരിക്കുന്നത്.

രമേശ് ചെന്നിത്തലയുടെ ഫോസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം:

പിണറായിയുടെ കമ്യൂണിസം സ്റ്റാലിനിസത്തേക്കാൾ ഭീകരം

രാഷ്ട്രീയ ഭേദമില്ലാതെ എല്ലാ ജനാധിപത്യ വിശ്വാസികളും എതിർക്കേണ്ട ഒന്നാണ്‌ വിദ്യാർത്ഥികൾക്ക്‌ നേരെ യു എ പി എ ചുമത്തിയ സംഭവം. ലഘുലേഖ കയ്യിൽ വെച്ചു എന്ന പേരിൽ യു എ പി എ ചുമത്തുന്നതും, അറസ്റ്റ്‌ ചെയ്യുന്നതും, 2015 ലെ കേരളാ ഹൈക്കോടതി വിധിയുടെ ലംഘനം കൂടിയാണ്‌ (Shyam Balakrishnan v.s State of Kerala, 2015) മാവോയിസ്റ്റ്‌ ചിന്താധാരയിൽ വിശ്വസുക്കുന്നത്‌ അറസ്റ്റ്‌ ചെയ്ത്‌ ലോക്കപ്പിൽ ഇടാൻ തക്ക കുറ്റമല്ലെന്നാണ്‌ അന്ന് ഹൈക്കോടതി പറഞ്ഞത്‌.

സ്റ്റാലിൻ നടപ്പാക്കിയതും, വിഭാവനം ചെയ്തതുമായ ജനാധിപത്യ വിരുദ്ധ
കമ്യൂണിസ്റ്റ്‌ ഭരണത്തിലേക്ക്‌ കേരളത്തെ നയിക്കുകയാണ്‌ മുഖ്യമന്ത്രി പിണറായി വിജയൻ.

ഈ ഭരണകൂട ഭീകരതയ്ക്കെതിരെയും, പോലീസ്‌ നരനായാട്ടിനെതിരെയും എല്ലാ ജനാധിപത്യ വിശ്വാസികളും രാഷ്ട്രീയ ഭേദമന്യേ പ്രതികരിക്കണം.

#NotoPoliceraj
#savedemocracy

teevandi enkile ennodu para