ഡൽഹി ശാസ്ത്രി ഭവനിലെ തീപിടിത്തം : മോദിയെ പരിഹസിച്ച് രാഹുൽ ഗാന്ധി

Jaihind Webdesk
Wednesday, May 1, 2019

Narendra-Modi-Rahul-Gandhi

ഡൽഹി ശാസ്ത്രി ഭവനിൽ തീപിടിത്തം ഉണ്ടായ സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഫയലുകൾ കത്തിച്ചത് കൊണ്ട് മോദി രക്ഷപെടാൻ പോകുന്നില്ലെന്ന് രാഹുൽ ട്വീറ്റ് ചെയ്തു.

ഫയലുകൾ കത്തിച്ചത് കൊണ്ട് നിങ്ങൾ രക്ഷപെടില്ല. മോദിജീ, നിങ്ങളുടെ വിധി ദിവസം അടുത്തു വന്നിരിക്കുന്നു- രാഹുൽ ട്വീറ്റ് ചെയ്തു. ശാസ്ത്രിഭവനിലെ തീപിടിത്ത വാർത്തയ്ക്കു തൊട്ടു പിന്നാലെ ആയിരുന്നു രാഹുലിന്‍റെ കടന്നാക്രമണം. കേന്ദ്ര നിയമ മന്ത്രാലയം, വാർത്താ വിതരണ മന്ത്രാലയം, മാനവിഭവശേഷി മന്ത്രാലയം തുടങ്ങി സുപ്രധാന കേന്ദ്ര മന്ത്രാലയങ്ങൾ സ്ഥിതി ചെയ്യുന്ന കെട്ടിട സമുച്ചയമാണ് ശാസ്ത്രിഭവൻ. കെട്ടിടത്തിന്‍റെ ഏഴാം നിലയിൽ കഴിഞ്ഞ ദിവസമാണ് തീപിടിത്തമുണ്ടായത്. ഉടൻ തന്നെ അഗ്‌നിശമന സേന എത്തി തീയണച്ചു. ആർക്കും പരിക്കോ കാര്യമായ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. ഇതിന് മുൻപും ഷോർട്ട് സർക്യൂട്ട് മൂലം ഈ കെട്ടിടത്തിൽ തിപിടിത്തം ഉണ്ടായിട്ടുണ്ട്. അസാധാരണമായി ഉണ്ടായ തീപിടുത്തത്തിൽ സമൂഹമാധ്യമങ്ങളിൽ നിന്നടക്കം നിരവധി ചോദ്യങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയായിരുന്നു രാഹുലിന്‍റെ ട്വീറ്റ്.[yop_poll id=2]