രാഹുല്‍ ഗാന്ധിക്ക് പത്താംക്ലാസുകാരിയുടെ പുഷ് അപ് ചലഞ്ച് ; അനായാസം ഏറ്റെടുത്ത് നേതാവ് ; കൈയ്യടി

Jaihind News Bureau
Monday, March 1, 2021

 

പത്താംക്ലാസുകാരിയുടെ ചലഞ്ച് സ്വീകരിച്ച് പുഷ്അപ് എടുക്കുന്ന രാഹുല്‍ ഗാന്ധിയുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്. തമിഴ്‌നാട് സന്ദര്‍ശനത്തിനിടെയാണ് പത്താംക്ലാസുകാരി രാഹുല്‍ ഗാന്ധിയെ പുഷ്അപ് ചലഞ്ചിന് ക്ഷണിച്ചത്.

കന്യാകുമാരി മുളഗുമൂട് സെന്റ് ജോസഫ്‌സ് മെട്രിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയും ജൂഡോതാരവുമായ മെറോലിന്‍ ഷെനിഗയുടെ ചലഞ്ച് രാഹുല്‍ ഗാന്ധി അനായാസം ഏറ്റെടുത്തു. ഒരു മിനിറ്റില്‍ 15 പുഷ് അപ് എന്നതായിരുന്നു ചലഞ്ച്.

അനായാസം പുഷ്അപ് പൂര്‍ത്തിയാക്കിയ അദ്ദേഹം ഒറ്റക്കൈകൊണ്ട് പുഷ്അപ് കൂടി എടുത്താണ് അവസാനിപ്പിച്ചത്. ഇതിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ രാഹുല്‍ ഗാന്ധി പങ്കുവെച്ചു. മെറോലിനെ അഭിനന്ദിച്ച അദ്ദേഹം കുട്ടികള്‍ക്കൊപ്പം സമയം ചെലവഴിച്ച ശേഷമാണ് മടങ്ങിയത്.